ഗാ​ന്ധി​ജ​യ​ന്തി: ഖാ​ദി തു​ണി​ത്ത​ര​ങ്ങ​ൾ​ക്ക് 30 ശ​ത​മാ​നം വ​രെ സ്പെ​ഷ​ൽ റി​ബേ​റ്റ്
Thursday, October 1, 2020 12:37 AM IST
പാ​ല​ക്കാ​ട്; ഗാ​ന്ധി ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ൽ 12 വ​രെ കേ​ര​ള ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ർ​ഡി​നു കീ​ഴി​ലു​ള്ള വി​ല്പ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ ഖാ​ദി തു​ണി​ത്ത​ര​ങ്ങ​ൾ​ക്ക് 20 മു​ത​ൽ 30 ശ​ത​മാ​നം വ​രെ സ്പെ​ഷ​ൽ റി​ബേ​റ്റ്, ഡി​സ്കൗ​ണ്ട് അ​നു​വ​ദി​ച്ച​താ​യി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
ഖാ​ദി ബോ​ർ​ഡി​ന്‍റെ കീ​ഴി​ൽ കോ​ട്ട​മൈ​താ​ന​ത്തു​ള്ള ഖാ​ദി ഗ്രാ​മ​സൗ​ഭാ​ഗ്യ, ടൗ​ണ്‍ ബ​സ് സ്റ്റാ​ൻ​ഡ് കോം​പ്ല​ക്സ്, കോ​ങ്ങാ​ട് മു​നി​സി​പ്പ​ൽ കോം​പ്ല​ക്സ്, തൃ​ത്താ​ല, കു​ന്പി​ടി എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ഖാ​ദി ഷോ​റൂ​മു​ക​ളി​ലും മ​ണ്ണൂ​ർ, ശ്രീ​കൃ​ഷ്ണ​പു​രം, പ​ട്ട​ഞ്ചേ​രി, ക​ള​പ്പെ​ട്ടി, വി​ള​യോ​ടി, എ​ല​പ്പു​ള്ളി, കി​ഴ​ക്ക​ഞ്ചേ​രി ഗ്രാ​മ​സൗ​ഭാ​ഗ്യ​ക​ളി​ലും മേ​ള സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ വി​ല്പ​ന​ശാ​ല​ക​ളി​ലും ഖാ​ദി കോ​ട്ട​ണ്‍, സി​ൽ​ക്ക്, മ​നി​ല, ഷ​ർ​ട്ടിം​ഗ് തു​ണി​ത്ത​ര​ങ്ങ​ളും തേ​ൻ തു​ട​ങ്ങി​യ ക​ര​കൗ​ശ​ല ഉ​ത്പ​ന്ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.