സം​സ്ഥാ​ന​ത്തെ ആ​ദ്യ മെ​ഗാ​ഫു​ഡ് പാ​ർ​ക്ക് ഇ​ന്നു​ നാ​ടി​ന് സ​മ​ർ​പ്പി​ക്കും
Thursday, October 1, 2020 12:37 AM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്തെ ആ​ദ്യ മെ​ഗാ​ഫു​ഡ് പാ​ർ​ക്ക് ഇ​ന്നു നാ​ടി​ന് സ​മ​ർ​പ്പി​ക്കും. വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് വ​ഴി​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കേ​ന്ദ്ര ഭ​ക്ഷ്യ​സം​സ്ക​ര​ണ മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​റും സം​യു​ക്ത​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. വ്യ​വ​സാ​യ​മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കി​ൻ​ഫ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട് പൂ​ർ​ത്തീ​ക​രി​ച്ച ഫു​ഡ് പാ​ർ​ക്ക് ഭ​ക്ഷ്യ സം​സ്ക​ര​ണ രം​ഗ​ത്ത് സം​സ്ഥാ​ന​ത്തി​ന്‍റെ പു​തി​യ ചു​വ​ടു​വ​യ്പ്പാ​ണ്. കൃ​ഷി​ക്ക് പ്രാ​ധാ​ന്യം ന​ല്കു​ന്ന​തി​നൊ​പ്പം കാ​ർ​ഷി​കാ​ധി​ഷ്ഠി​ത സം​രം​ഭ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട ആ​വ​ശ്യ​ക​ത കോ​വി​ഡു​കാ​ലം ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ്രാ​ദേ​ശി​ക കാ​ർ​ഷി​ക വി​ള​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മൂ​ല്യ​വ​ർ​ധ​ന ഇ​തി​നാ​ൽ സം​സ്ഥാ​ന​ത്തി​ന് ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. ഭ​ക്ഷ്യ​സം​സ്ക​ര​ണ സം​രം​ഭ​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ല്കു​ന്ന മെ​ഗാ​ഫു​ഡ് പാ​ർ​ക്ക് ഈ ​മേ​ഖ​ല​യി​ൽ കു​തി​ച്ചു ചാ​ട്ട​ത്തി​ന് വ​ഴി​വ​യ്ക്കും.

സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ​മു​ത​ൽ സു​ല​ഭ​മാ​യ ഫ​ല​ങ്ങ​ൾ, നാ​ളി​കേ​രം അ​ട​ക്ക​മു​ള്ള​വ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​തോ​ടെ ഭ​ക്ഷ്യോ​ത്പ​ന്ന ക​യ​റ്റു​മ​തി രം​ഗ​ത്തും സം​സ്ഥാ​ന​ത്തി​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ല​ഭി​ക്കും. വ്യാ​വ​സാ​യി​ക വി​ക​സ​ന​ത്തി​നൊ​പ്പം ക​ർ​ഷ​ക​ർ​ക്ക് ന​ല്ല വ​രു​മാ​ന​വും തൊ​ഴി​ലും ഉ​റ​പ്പാ​ക്കു​ന്നു​വെ​ന്ന​താ​ണ് ഫു​ഡ് പാ​ർ​ക്കി​ന്‍റെ പ്രാ​ധാ​ന്യം. 38.81 കോ​ടി കേ​ന്ദ്ര സ​ഹാ​യ​ത്തോ​ടെ 102.13 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് വ്യ​വ​സാ​യ​വ​കു​പ്പ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച​ത്. എ​ല​പ്പു​ള്ളി, പു​തു​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 79.42 ഏ​ക്ക​റി​ലാ​ണ് പാ​ർ​ക്ക്. ശീ​തി​ക​ര​ണ​ത്തി​നും പ​ഴു​പ്പി​ക്കാ​നു​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ, ഗോ​ഡൗ​ണ്‍, പാ​ക്കിം​ഗ് കേ​ന്ദ്രം, സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ളു​ടെ സം​സ്ക​ര​ണ​കേ​ന്ദ്രം, ഗു​ണ​നി​ല​വാ​ര നി​യ​ന്ത്ര​ണ ല​ബോ​റ​ട്ട​റി എ​ന്നി​ങ്ങ​നെ എ​ല്ലാ സൗ​ക​ര്യ​വും ഒ​രു കു​ട​ക്കീ​ഴി​ൽ ല​ഭ്യ​മാ​ണ്.

റോ​ഡ്, ജ​ല​വൈ​ദ്യു​തി വി​ത​ര​ണം തു​ട​ങ്ങി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ത​യാ​റാ​ണ്. പ്ലോ​ട്ടു​ക​ൾ 30 വ​ർ​ഷ​ത്തെ പാ​ട്ട​വ്യ​വ​സ്ഥ​യി​ൽ സം​രം​ഭ​ക​ർ​ക്ക് ന​ല്കും. പ​ത്തു​വ​ർ​ഷ​ത്തേ​ക്ക് ഫാ​ക്ട​റി കെ​ട്ടി​ട​ങ്ങ​ളും ന​ല്കും. 30 യൂ​ണി​റ്റു​ക​ൾ​ക്ക് ഭൂ​മി ഇ​തി​നോ​ട​കം അ​നു​വ​ദി​ച്ചു. വ​യ​നാ​ട്, ക​ൽ​പ്പ​റ്റ, മ​ല​പ്പു​റം, കാ​ക്ക​ഞ്ചേ​രി, തൃ​ശൂ​ർ, കൊ​ര​ട്ടി, എ​റ​ണാ​കു​ളം, മ​ഴു​വ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ കി​ൻ​ഫ്ര പാ​ർ​ക്കു​ക​ളി​ലാ​യി നാ​ല് പ്രാ​ഥ​മി​ക ഭ​ക്ഷ്യ​സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ഴു​പ്പി​ക്കാ​നു​ള്ള സം​വി​ധാ​ന​വും പാ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളും ഇ​വി​ടെ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.