ലോക്ക്ഡൗ​ണിലും പു​തു​ജീ​വ​ൻ ലഭിക്കാതെ ഭാ​ര​ത​പ്പുഴ
Thursday, October 1, 2020 12:38 AM IST
ഒ​റ്റ​പ്പാ​ലം: ലോ​ക്ഡൗ​ണ്‍​കാ​ലം ഗം​ഗാ​ന​ദി​ക്കു​പോ​ലും പു​തു​ജീ​വ​ൻ ന​ല്കി. എ​ന്നാ​ൽ ഭാ​ര​ത​പു​ഴ​യു​ടെ കാ​ര്യ​മോ മ​ഹാ​ക​ഷ്ടം. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. പു​ഴ​യി​ൽ രാ​സ​മാ​ലി​ന്യ​ങ്ങ​ള​ല്ല, ജൈ​വ​മാ​ലി​ന്യ​ങ്ങ​ളാ​ണ് മ​ലി​നീ​ക​ര​ണ​ത്തി​നു​ള്ള പ്ര​ധാ​ന കാ​ര​ണ​മെ​ന്നും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

വീ​ടു​ക​ൾ, പൊ​തു​ഇ​ട​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ ഭാ​ര​ത​പ്പു​ഴ​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​തും കൈ​വ​ഴി​ക​ളു​ടെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്ന​തും മു​ഖ്യ​പ്ര​ശ്ന​ങ്ങ​ളാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ ഗൗ​ര​വ​മാ​യി ഭാ​ര​ത​പ്പു​ഴ​യു​ടെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്കാ​ത്ത​തും മു​ഖ്യ​പ്ര​ശ്ന​മാ​ണ്.

മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് ക​ണ്ടെ​ത്തു​ന്ന കോ​ളി​ഫോം ബാ​ക്ടീ​രി​യ, ബി​ഒ​ഡി എ​ന്നി​വ​യു​ടെ അ​ള​വ് ഭാ​ര​ത​പ്പു​ഴ​യി​ൽ കൂ​ടി​യി​ട്ടു​ണ്ട​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. വി​വി​ധ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ജ​ലം പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്ത​താ​ണ് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ​ബോ​ർ​ഡ് പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തി​ന്‍റെ ഗു​ണം കാ​ണേ​ണ്ട ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ശ​രാ​ശ​രി കോ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ അ​ള​വ് 100 മി​ല്ലി​ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 400, 500 സി​എ​ഫ് യു ​ആ​ണെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കോ​വി​ഡ് കാ​ല​ത്ത് മ​നു​ഷ്യ ഇ​ട​പെ​ട​ൽ കു​റ​ഞ്ഞെ​ങ്കി​ലും ഭാ​ര​ത​പ്പു​ഴ​യ്ക്ക് ഇ​തി​ന്‍റെ ഗു​ണ​ഫ​ല​ങ്ങ​ൾ ഒ​ന്നും​ത​ന്നെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ അ​തേ​തോ​തി​ലാ​ണ് ഭാ​ര​ത​പ്പു​ഴ​യി​ലെ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ അ​ള​വെ​ന്ന് സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ​തോ​ടെ സ്ഥി​തി​ഗ​തി​ക​ൾ ഏ​റെ സ​ങ്കീ​ർ​ണ​മാ​ണെ​ന്ന് തെ​ളി​ഞ്ഞു ക​ഴി​ഞ്ഞു. ദീ​ർ​ഘ​കാ​ലം​കൊ​ണ്ട് നാ​ശം നേ​രി​ട്ട ഭാ​ര​ത​പ്പു​ഴ​യെ വീ​ണ്ടെ​ടു​ക്കാ​നും ദീ​ർ​ഘ​കാ​ല​ത്തെ പ​രി​ശ്ര​മം വേ​ണ്ടി​വ​രു​മെ​ന്ന​താ​ണ് യാ​ഥാ​ർ​ത്ഥ്യം.

ഭാ​ര​ത​പ്പു​ഴ സം​ര​ക്ഷ​ണ​ത്തി​നും പു​ന​രു​ജ്ജീ​വ​ന​ത്തി​നു​മാ​യി ഹ​രി​ത​കേ​ര​ള മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഭാ​ര​ത​പ്പു​ഴ പു​ന​രു​ജ്ജീ​വ​ന​പ​ദ്ധ​തി ന​ട​ന്നു​വ​രു​ന്നു​ണ്ട്. ഭാ​ര​ത​പ്പു​ഴ​യു​ടെ ഉ​പ​ന​ദി​ക​ളി​ലെ നീ​ർ​ത്ത​ട പ​ഠ​നം ന​ട​ത്തി​യാ​ണ് സം​ര​ക്ഷ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കി വൃ​ത്തി​യാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കി​വ​ന്നി​രു​ന്നു.

ഭാ​ര​ത​പ്പു​ഴ​യോ​ര​ത്തെ പ്ര​ധാ​ന​മാ​യി ല​ക്ഷ്യ​മാ​ക്കി പ​ച്ച​ത്തു​രു​ത്തു​ക​ൾ, ചെ​റു​കാ​ടു​ക​ൾ എ​ന്നി​വ സൃ​ഷ്ടി​ക്കാ​നും തീ​രു​മാ​നം ഉ​ണ്ടാ​യി​രു​ന്നു. മെ​ട്രോ​മാ​ൻ ഇ.​ശ്രീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ്ര​ണ്ട്സ് ഓ​ഫ് ഭാ​ര​ത​പ്പു​ഴ എ​ന്ന​പേ​രി​ൽ സം​ഘ​ട​ന രൂ​പീ​ക​രി​ച്ചാ​ണ് സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​ത്.

എ​ന്നാ​ൽ ഇ​തു​കൊ​ണ്ടൊ​ന്നും ഭാ​ര​ത​പ്പു​ഴ​യു​ടെ പ്ര​ശ്ന​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല. പാ​ല​ക്കാ​ട് തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന പു​ഴ​യു​ടെ തീ​ര​ത്തു​ള്ള 131 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ങ്കി​ലും ഇ​തൊ​ന്നും ഭാ​ര​ത​പ്പു​ഴ​യു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മേ ആ​കു​ന്നി​ല്ല.

സം​ര​ക്ഷ​ണ​പ​ദ്ധ​തി​ക​ൾ ഏ​റെ​യു​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും പ്രാ​യോ​ഗി​ക​ത​ല​ത്തി​ൽ വ​രാ​ത്ത​ത് ത​ന്നെ​യാ​ണ് മു​ഖ്യ​പ്ര​ശ്നം. ഓ​രോ​ദി​വ​സം ചെ​ല്ലു​ന്തോ​റും ഭാ​ര​ത​പ്പു​ഴ​യു​ടെ സ്ഥി​തി പ​രി​താ​പ​ക​ര​മാ​കു​ക​യാ​ണ്.