അ​ദാ​ല​ത്ത്
Thursday, October 1, 2020 12:41 AM IST
ചി​റ്റൂ​ർ: ചി​റ്റൂ​ർ താ​ലൂ​ക്ക് പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഒ​ക്ടോ​ബ​ർ എ​ട്ടി​ന് രാ​വി​ലെ 11 ന് ​ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ർ ആ​റി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി അ​പേ​ക്ഷ ന​ല്കാം.
തു​ട​ർ​ന്ന് അ​പേ​ക്ഷ​ക​ർ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് മു​ഖേ​ന ശാ​രീ​രി​ക അ​ക​ലം പാ​ലി​ച്ച് അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണം. ടോ​ക്ക​ണു​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​പേ​ക്ഷ​ക​രെ പി​ന്നീ​ട് അ​റി​യി​ക്കും.
സി​എം​ഡി​ആ​ർ​എ​ഫ്, എ​ൽ​ആ​ർ​എം കേ​സു​ക​ൾ, റേ​ഷ​ൻ കാ​ർ​ഡ് സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​ക​ൾ, സ്റ്റാ​റ്റി​റ്റ്യൂ​ട്ട​റി​യാ​യി ല​ഭി​ക്കേ​ണ്ട പ​രി​ഹാ​രം എ​ന്നി​വ ഒ​ഴി​ച്ചു​ള്ള എ​ല്ലാ വി​ഷ​യ​ങ്ങ​ളും അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കും.