ഒ​റ്റ​പ്പാ​ലം ന​ഗ​രവും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും തെ​രു​വു​നാ​യ്ക്ക​ൾ കൈ​യ​ട​ക്കി
Thursday, October 1, 2020 12:42 AM IST
ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി. നി​ല​വി​ൽ ജ​ന​ങ്ങ​ൾ​ക്ക് വ​ഴി​ന​ട​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത ത​ര​ത്തി​ലാ​ണ് ഇ​വ​യു​ടെ വി​ള​യാ​ട്ടം. സം​ഘം ചേ​ർ​ന്നാ​ണ് ഇ​വ​യു​ടെ സ​ഞ്ചാ​രം. ഇ​വ​യി​ൽ പ​ല​തും ആ​ക്ര​മ​ണ​കാ​രി​ക​ളു​മാ​ണ്.
തെ​രു​വു​നാ​യ് ശ​ല്യം വ​ർ​ദ്ധി​ക്കു​ക​യും വ​ഴി​ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം രൂ​പ​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ പ​രാ​തി​ക​ളു​മാ​യി എ​ത്തി​യ​വ​ർ​ക്ക് മു​ന്പി​ൽ ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ കൈ​മ​ല​ർ​ത്തു​ക​യാ​ണ് ചെ​യ്ത​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. തെ​രു​വു​നാ​യ് ശ​ല്യം നി​യ​ന്ത്രി​ക്കാ​ൻ ഒ​രു ന​ട​പ​ടി​ക​ളും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​വു​ന്നി​ല്ല​ന്നാ​ണ് ഉ​യ​ർ​ന്ന പ​രാ​തി. ന​ഗ​ര​സ​ഭാ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തോ​ട്ട​ക്ക​ര​യി​ലും തെ​രു​വു​നാ​യ് ശ​ല്യം ന​ഗ​ര​ത്തി​ലേ​തു​പോ​ലെ ശ​ക്ത​മാ​ണ്. വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ടാ​ൽ ഇ​തി​ന​ടു​ത്ത് വ​ന്നു​കി​ട​ക്കു​ന്ന ഇ​വ​യെ ഓ​ടി​പ്പി​ച്ച് വി​ടാ​നും വാ​ഹ​ന​ങ്ങ​ൾ എ​ടു​ക്കാ​നും വ​ലി​യ പ്ര​യാ​സ​മാ​ണ്. വ​ടി​യോ, ക​ല്ലോ എ​ടു​ത്താ​ൽ ക്ഷു​ഭി​ത​രാ​യി ഇ​വ ചാ​ടി​വ​രു​ന്ന സ്ഥി​തി​യു​മു​ണ്ട്. ഏ​റെ പ​ണി​പ്പെ​ട്ട് മാ​ത്ര​മേ ഇ​വ​യെ ഓ​ടി​ച്ച് വി​ടാ​ൻ ക​ഴി​യു​ന്നു​ള്ളു. കൂ​ട്ട​ത്തോ​ടെ ഇ​വ ആ​ക്ര​മി​ക്കാ​ൻ വ​രു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്.

തെ​രു​വി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന മാം​സാ​വ​ശി​ഷ്ട​ങ്ങ​ൾ തി​ന്ന് ത​ടി​ച്ച് കൊ​ഴു​ത്ത് ന​ട​ക്കു​ന്ന ഇ​വ സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ, പ്രാ​യ​മാ​യ​വ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ്ര​ധാ​ന ഭീ​ഷ​ണി​യാ​യി​ട്ടു​ള്ള​ത്. തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടി ന​ശി​പ്പി​ക്കാ​ൻ നി​യ​മ സം​വി​ധാ​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മ​ല്ലാ​ത്ത​തും മു​ഖ്യ​പ്ര​ശ്ന​മാ​ണ്. പ്ര​ധാ​ന​പാ​ത​ക​ളി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കു​മെ​ല്ലാം ഇ​വ വ​ലി​യ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു.