കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ൾ ഇനി വീ​ട്ടു​പ​ടി​ക്ക​ൽ
Monday, October 19, 2020 12:12 AM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ ന​ട​പ്പി​ലാ​ക്കു​ന്ന അ​തി​ജീ​വ​നം ക്യാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യാ​ണ് ഹോം ​ഷോ​പ്പ്. കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ൾ പ​ര​മാ​വ​ധി ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ക എ​ന്ന​താ​ണ് ഹോം ​ഷോ​പ്പി​ന്‍റെ ല​ക്ഷ്യം.
നി​ല​വി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ആ​ല​ത്തൂ​ർ ബ്ലോ​ക്കി​ലെ എ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഹോം ​ഷോ​പ്പ് ന​ട​ത്തു​ന്ന​ത്. വീ​ടു​ക​ളി​ലെ​ത്തി സാ​ധ​ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തു​ന്ന​തി​ന് വാ​ർ​ഡി​ൽ ര​ണ്ടു​ഹോം ഷോ​പ്പ​ർ​മാ​ർ വീ​ത​വും 25 ഓ​ളം സം​രം​ഭ​ക യൂ​ണി​റ്റു​ക​ളെ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് സ്ഥി​ര​മാ​യ ഒ​രു വി​പ​ണ​ന സം​വി​ധാ​ന​വും ഹോം ​ഷോ​പ്പ​ർ​മാ​രാ​യി തി​ര​ഞ്ഞെ​ടു​ത്ത കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് തൊ​ഴി​ലും വ​രു​മാ​ന​വും ഒ​രു​ക്കു​ന്ന​തി​നും ഹോം ​ഷോ​പ്പ് വ​ഴി സാ​ധി​ക്കും.
ഏ​ഴം​ഗ ഹോം ​ഷോ​പ്പ് മാ​നേ​ജ്മെ​ന്‍റ് ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സം​രം​ഭ​ക​രി​ൽ നി​ന്നും ഉ​ത്പ​ന്ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് ഹോം ​ഷോ​പ്പ​ർ​മാ​രു​ടെ പ​ക്ക​ലെ​ത്തി​ക്കു​ന്ന​തും സ​മ​യ​ബ​ന്ധി​ത​മാ​യ വി​പ​ണ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്ന​തും ഈ ​മാ​നേ​ജ്മെ​ന്‍റ് ടീ​മാ​ണ്.