കെസിവൈഎം പ്രതിഷേധിച്ചു
Monday, October 19, 2020 12:12 AM IST
മൈലംപുള്ളി : ഭൂ​മി​ക്കും വ​നാ​വ​കാ​ശ​ത്തി​നും ആ​ദി​വാ​സി​ക​ൾ​ക്കും വേ​ണ്ടി പോ​രാ​ടു​ന്ന മ​നു​ഷ്യ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നും ക്രൈ​സ്ത​വ മി​ഷ്ന​റി​യും ആ​യ ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ അ​ന്യാ​യ​മാ​യി ജ​യി​ലി​ൽ അ​ട​ച്ച​തി​നെ​തി​രെ മൈ​ലം​പു​ള്ളി കെ. ​സി. വൈ. ​എം. യൂ​ണി​റ്റ് പ്ര​തി​ഷേ​ധി​ച്ചു. ഇ​ട​വ​ക വി​കാ​രി​യും, യൂ​ണി​റ്റ് ഡ​യ​റ​ക്ട​റു​മാ​യ റ​വ. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പ​ഞ്ഞി​ക്കാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ബാ​ബു സ്വാ​ഗ​ത​മാ​ശാ​സി​ച്ച് സം​സാ​രി​ച്ചു. ക്രൈ​സ്ത​വ​രോ​ടും ന്യൂ​ന​പ​ക്ഷ ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ളോ​ടും നാ​ളു​ക​ളാ​യി ഭാ​ര​ത​ത്തി​ൽ പു​ല​ർ​ത്തി​വ​രു​ന്ന നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടു​ക​ളു​ടെ തു​ട​ർ​ച്ച​യാ​ണ് വൈ​ദി​ക​ന്‍റെ അ​റ​സ്റ്റെ​ന്നും ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ മ​തേ​ത​ര ജ​നാ​ധി​പ​ത്യ രാ​ഷ്ട്ര​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ൾ​ക്കെ​തി​രാ​ണെ​ന്നും യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച യൂ​ണി​റ്റ് ആ​നി​മേ​റ്റ​ർ സി. ​റി​ജി​ലി​ൻ സി​എ​ച്ച്എ​ഫ്, ​വൈ​സ് പ്ര​സി​ഡ​ന്‍റ് മ​രി​യ ജോ​സ് എന്നിവർ പ​രാ​മ​ർ​ശി​ച്ചു.