അ​ന്പം​ക​ട​വി​ൽ ത​ട​യ​ണ നിർമിക്കും
Monday, October 19, 2020 12:13 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ അ​ന്പം​ക​ട​വി​ൽ കോ​ൽ​പ്പാ​ടം പു​ഴ​യ്ക്ക് കു​റു​കേ ത​ട​യ​ണ നി​ർ​മി​ക്കാ​ൻ തീ​രു​മാ​നം. പൂ​ഞ്ചോ​ല, മാ​ന്തോ​ണി, ആ​ന​മൂ​ളി ഭാ​ഗ​ത്തെ രൂ​ക്ഷ​മാ​യ വ​ര​ൾ​ച്ചാ​പ്ര​തി​രോ​ധ​ത്തി​നും കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നും കാ​ർ​ഷി​കാ​ഭി​വൃ​ദ്ധി​ക്കും​വേ​ണ്ടി​യാ​ണ് ത​ട​യ​ണ നി​ർ​മി​ക്കു​ന്ന​ത്. 56 ല​ക്ഷം രൂ​പ സ​ർ ക്കാ​ർ ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​മ​ണി​ക​ണ്ഠ​ൻ, ജ​ല​വി​ഭ​വ വ​കു​പ്പു​മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​ക്ക് ന​ല്കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് ത​ട​യ​ണ​യ്ക്ക് ഫ​ണ്ട് ല​ഭ്യ​മാ​യ​ത്.
മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​നാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. 2021 മാ​ർ​ച്ച് 31ന​കം ത​ട​യ​ണ നി​ർ​മാ​ണം പൂ​ർ​ത്തീ ക​രി​ക്കും. പ്ര​ദേ​ശം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​മ​ണി​ക​ണ്ഠ​ൻ, മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ജ​യ​കൃ​ഷ്ണ​ൻ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ര​ഘു, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​ജേ​ഷ്, ഓ​വ​ർ​സി യ​ർ ബൈ​ജു എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.
പ​തി​ന​ഞ്ചു ദി​വ​സ​ത്തി​ന​കം ടെ​ണ്ട​ർ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ര​ഘു അ​റി​യി​ച്ചു.