പാലത്തുള്ളി തടയണയിലേക്കു ഒഴുകിയെത്തുന്നതു ആയിരങ്ങൾ!
Tuesday, October 20, 2020 12:08 AM IST
ത​ത്ത​മം​ഗ​ലം: ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ൽ പാ​ല​ത്തു​ള്ളി ത​ട​യ​ണ ക​വി​ഞ്ഞൊ​ഴു​കി.

ഓ​ണ്‍​ലൈ​ൻ ക്ലാ​സി​നു​ശേ​ഷം വി​ശ്ര​മ​സ​മ​യ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ നി​റ​ഞ്ഞൊ​ഴു​കി​യ ത​ട​യ​ണ​യി​ൽ കു​ളി​ച്ചു ര​സി​ക്കു​ന്ന​തു പ​തി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്. കാ​ർ​ഷി​ക ജ​ല​ശേ​ഖ​ര​ണ​ത്തി​നു​ള്ള ത​ട​യ​ണ​യാ​യ​തി​നാ​ൽ ദൂ​രെ​ദി​ക്കു​ക​ളി​ൽ​നി​ന്നു​പോ​ലും നി​ര​വ​ധി​പേ​രാ​ണ് വാ​ഹ​ന​ങ്ങ​ളി​ൽ കു​ളി​ക്കാ​നും വ​സ്ത്ര​ശു​ചീ​ക​ര​ണ​ത്തി​നു​മാ​യി ഇ​വി​ടെ​യെ​ത്തു​ന്ന​ത്.

അ​പ്ര​തീ​ക്ഷി​ത​മാ​യി പെ​യ്ത മ​ഴ​യി​ലാ​ണ് ത​ട​യ​ണ ക​വി​ഞ്ഞൊ​ഴു​കി വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മാ​ന​മാ​യി ഒ​ഴു​കു​ന്ന​ത്. പാ​ല​ത്തു​ള്ളി​ക്കു സ​മീ​പ​ത്തെ വ​ട​ക​ര​പ്പ​ള്ളി​യി​ലേ​ക്കും ഇ​തേ പാ​ത​യി​ലു​ള്ള ശി​വ​ക്ഷേ​ത്ര​ത്തി​ലേ​ക്കു​മാ​യി നി​ര​വ​ധി​പേ​രാ​ണ് പ​തി​വാ​യെ​ത്താ​റു​ള്ള​ത്.

വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പ​ത്തു​നി​ന്നു മൊ​ബ​ബൈ​ലി​ൽ ചി​ത്ര​മെ​ടു​ത്താ​ണ് ത​ട​യ​ണ​യി​ലെ​ത്തു​ന്ന​വ​രും മ​റ്റും മ​ട​ങ്ങു​ന്ന​ത്.