തോ​ടു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ ന​വീ​ക​ര​ണം തു​ട​ങ്ങി
Tuesday, October 20, 2020 12:08 AM IST
മു​ണ്ടൂ​ർ: മു​ണ്ടൂ​ർ, പു​തു​പ​രി​യാ​രം, മ​ല​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നീ​റ്റി​ല​തോ​ട് പു​ന​രു​ദ്ധാ​ര​ണം, മീ​ന​ങ്ങാ​ട് ചാ​ല​ക്ക​ൽ തോ​ട് ന​വീ​ക​ര​ണം, വെ​ണ്ണ​ക്ക​ര പ​ര​ദേ​ശി​ക​ട​വ് ത​ട​യ​ണ, ക​ന്നി​മാ​ർ​മു​ട്ട് ചെ​ന്പ​ന​തോ​ട് പു​ന​രു​ദ്ധാ​ര​ണം പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും എം​എ​ൽ​എ​യു​മാ​യ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ നി​ർ​വ​ഹി​ച്ചു.
മ​ല​ന്പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ന​ബാ​ർ​ഡ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു​ള്ള പ​ദ്ധ​തി​ക്ക് 17.11 കോ​ടി രൂ​പ​യ്ക്ക് ഭ​ര​ണ സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ചി​രു​ന്നു.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം ന​ട​ന്ന പ​രി​പാ​ടി​യി​ൽ കെ.​വി.​വി​ജ​യ​ദാ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​കെ.​കു​ട്ടി​കൃ​ഷ്ണ​ൻ, കെ.​എ.​പ്ര​സ​ന്ന​കു​മാ​രി, ഇ​ന്ദി​രാ രാ​മ​ച​ന്ദ്ര​ൻ, പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ, എം​എ​ൽ​എ​യു​ടെ പേ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റ് എ​ൻ.​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ല​ന്പു​ഴ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.