സ്നേ​ഹ​നി​ധി പദ്ധതിയുമായി പി.​കെ.​ദാ​സ് ആശുപത്രി
Tuesday, October 20, 2020 12:08 AM IST
ഒ​റ്റ​പ്പാ​ലം: വാ​ണി​യം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ സ്ത്രീ​ക​ൾ കു​ടും​ബം പോ​റ്റു​ന്ന ദാ​രി​ദ്ര​രേ​ഖ​യ്ക്ക് താ​ഴെ​യു​ള്ള നി​രാ​ലം​ബ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി പി.​കെ.​ദാ​സ് ആ​ശു​പ​ത്രി പി.​കെ.​ദാ​സ് സ്നേ​ഹ​നി​ധി പ്ര​ഖ്യാ​പി​ച്ചു.
കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി 22-ല​ധി​കം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ള്ള നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് സ്ഥാ​പ​ക​ൻ പി.​കെ.​ദാ​സി​ന്‍റെ സ്മ​ര​ണാ​ർ​ത്ഥ​മാ​ണ് ഈ ​ദീ​ന ജ​നോ​ദ്ധാ​ര​ണ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് നെ​ഹ്റു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​പി.​കൃ​ഷ്ണ​ദാ​സ് അ​റി​യി​ച്ചു.
പ്ര​തി​മാ​സം 1500 രൂ​പ സാ​ന്പ​ത്തീ​ക സ​ഹാ​യം ന​ല്കു​ന്ന​താ​ണ് പ​ദ്ധ​തി. അ​പേ​ക്ഷാ​ഫോം ആ​ശു​പ​ത്രി​യു​ടെ ഫ്ര​ണ്ട് ഓ​ഫീ​സ് ഹെ​ൽ​പ് ഡെ​സ്കി​ൽ ല​ഭി​ക്കും. വി​വ​ര​ങ്ങ​ൾ​ക്കാ​യി 0466 2344500, 9037 737 710, 9037 737 750 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.