അണക്കപ്പാറ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​നു മുന്നിൽ കർഷക യൂണിയൻ ധ​ർ​ണ
Tuesday, October 20, 2020 12:10 AM IST
വ​ട​ക്ക​ഞ്ചേ​രി: മ​ല​യോ​ര​മേ​ഖ​ല​യി​ലെ ആ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ണ​ക്ക​പ്പാ​റ​യി​ലു​ള്ള ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​നു​മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യു​ന്ന​തി​നൊ​പ്പം ജീ​വ​നും സ്വ​ത്തി​നും സം​ര​ഷ​ണം ന​ല്കു​ക, വ​ന്യ​മൃ​ഗ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്കു​ക, വ​ന്യ​മൃ​ങ്ങ​ളെ കാ​ട്ടി​ൽ​ത​ന്നെ സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. മു​ൻ ചീ​ഫ് വി​പ്പ് തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ണ്‍, ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ചാ​ർ​ളി മാ​ത്യു, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം.​വി.​പോ​ളി, ആ​ല​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് വി.​എ.​ബെ​ന്നി, ത​രൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​കെ.​വ​ത്സ​ല​ൻ, നെന്മാ​റ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ബു, കി​ഴ​ക്ക​ഞ്ചേ​രി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ബേ​ബി മു​ല്ല​മം​ഗ​ലം പ്ര​സം​ഗി​ച്ചു.