ആ​ദി​വാ​സി ഭ​വ​ന​നി​ർ​മാണ​ത്തി​ലെ അ​ഴി​മ​തി: പ്രതിയായ ജ​ന​പ്ര​തി​നി​ധി കീ​ഴ​ട​ങ്ങി
Wednesday, October 21, 2020 12:01 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ൽ സ​ർ​ക്കാ​ർ ആ​ദി​വാ​സി​ക​ൾ​ക്ക് നി​ർ​മി​ച്ചു ന​ൽ​കു​ന്ന ഭ​വ​ന പ​ദ്ധ​തി​യി​ലെ അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി പോ​ലീ​സി​നു മു​ന്നി​ൽ കീ​ഴ​ട​ങ്ങി.
അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ലെ ഭൂ​തി​വ​ഴി വാ​ർ​ഡ് മെ​ന്പ​ർ എ​ൻ. മു​ഹ​മ്മ​ദ് ജാ​ക്കീ​ർ ആ​ണ് പാ​ല​ക്കാ​ട് ക്രൈം ​ബ്രാ​ഞ്ച് ഡി.​വൈ.​എ​സ്.​പി. സു​ന്ദ​ര​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യ​ത്.
ഐ.​ടി.​ഡി.​പി​യു​ടെ പ്ര​ത്യേ​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട ഭൂ​തി​വ​ഴി ഉൗ​രി​ലെ ഏ​ഴ് വീ​ടു​ക​ളു​ടെ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കാ​തെ 13 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​രോ​പി​ച്ച് ഉൗ​രു​വാ​സി ക​ലാ​മ​ണി ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് കേ​സ് റ​ജി​സ്ട്ര​ർ ചെ​യ്യ​പ്പെ​ട്ട​ത്.
ക​രാ​റു​കാ​ര​നാ​യ മ​ല​പ്പു​റം സ്വ​ദേ​ശി ഗ​ഫൂ​ർ, ഗ​ഫൂ​റി​ന്‍റെ സു​ഹൃ​ത്തും സി.​പി.​ഐ. മ​ല​പ്പു​റം ജി​ല്ലാ ക​മ്മ​റ്റി അം​ഗ​വും, നി​ല​ന്പൂ​ർ കൗ​ണ്‍​സി​ല​റു​മാ​യ ബ​ഷീ​റി​നെ​തി​രെ പ​ണം ത​ട്ടി​യ​തി​നും അ​ഗ​ളി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം മു​ഹ​മ്മ​ദ് ജാ​ക്കീ​ർ, ട്രൈ​ബ​ൽ ഓ​ഫീ​സ​ർ നി​സാ​റു​ദ്ദീ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ കൂ​ട്ടു​നി​ന്ന​തി​നു​മാ​യി​രു​ന്നു അ​ഗ​ളി പോ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്ന​ത്.
ഇ​തി​ൽ ജാ​ക്കീ​ർ ഒ​ഴി​കെ​യു​ള്ള​വ​ർ നേ​ര​ത്തെ ഹാ​ജ​രാ​യി ജാ​മ്യം നേ​ടി​യി​രു​ന്നു. എ​ന്നാ​ൽ ജാ​ക്കീ​ർ ഇ​പ്പോ​ൾ കീ​ഴ​ട​ങ്ങി, ജാ​മ്യ​ത്തി​ന് ശ്ര​മി​ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ലെ ഭൂ​തി​വ​ഴി ഉൗ​രി​ൽ 15 കു​ടും​ബ​ങ്ങ​ൾ​ക്ക് ഐ.​ടി.​ഡി.​പി 20152016ൽ ​അ​നു​വ​ദി​ച്ച വീ​ടു​ക​ളു​ടെ നി​ർ​മ്മാ​ണം ക​രാ​ർ എ​ടു​ത്ത് പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത​താ​ണ് പ​രാ​തി​ക്ക് കാ​ര​ണ​മാ​യ​ത്.
ഏ​ഴു വീ​ടു​ക​ളു​ടെ നി​ർ​മ്മാ​ണം ഭാ​ഗീ​ഗ​മാ​യി മാ​ത്രം പൂ​ർ​ത്തി​യാ​ക്കി മു​ഴു​വ​ൻ തു​ക കൈ​പ്പ​റ്റു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. 15 വീ​ടു​ക​ൾ​ക്ക് 3.8 ല​ക്ഷം രൂ​പ വീ​തം ഐ.​ടി.​ഡി.​പി എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം നി​ർ​മ്മി​ച്ച് ന​ൽ​കാ​മെ​ന്ന ഉ​റ​പ്പി​ൽ ക​രാ​റു​കാ​ര​ൻ ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യാ​ണ് ക​രാ​ർ ഉ​ണ്ടാ​ക്കി​യ​ത്. ക​രാ​ർ പ്ര​കാ​രം നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രും മു​ന്പേ സ​ർ​ക്കാ​ർ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ചി​ല ഭേ​ത​ഗ​തി​ക​ൾ വ​രു​ത്തി ഉ​ത്ത​ര​വി​റ​ക്കു​ക​യും ഓ​രോ വീ​ടു​ക​ൾ​ക്കും ഒ​രു​ല​ക്ഷ​ത്തി ഇ​രു​പ​ത്തെ​ട്ടാ​യി​ര​ത്തി അ​ഞ്ഞൂ​റ് രൂ​പ അ​ധി​ക​മാ​യി അ​നു​വ​ദി​ക്ക​പ്പെ​ടു​ക​യും ചെ​യ​തു. ഈ ​തു​ക​യാ​ണ് ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി.
മ​ണ്ണാ​ർ​ക്കാ​ട് മു​ൻ​സി​ഫ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ജാ​ക്കീ​റി​ന് ഇ​ട​ക്കാ​ല ജാ​മ്യം ല​ഭി​ച്ചു.