കു​ടും​ബ​ശ്രീ വാ​യ്പാ ത​ട്ടി​പ്പ്: സി​പി​എം മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ൽ
Friday, October 23, 2020 1:12 AM IST
നെന്മാ​റ: കു​ടും​ബ​ശ്രീ വാ​യ്പ ത​ട്ടി​പ്പ് ന​ട​ത്തി​യ സി​പി​എം മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​റ​സ്റ്റി​ൽ. നെന്മാറ മാ​ട്ടു​പ്പാ​റ മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി വി.​അ​നി​ൽ​കു​മാ​റി​നെ​യും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഫാം ​നോ​ക്കി​യി​രു​ന്ന കു​മാ​റി​നെ​യു​മാ​ണ് നെന്മാ​റ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

ര​ണ്ടു​ദി​വ​സം മു​ന്പാ​ണ് ഇ​രു​വ​രെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ൽ ഇ​ന്ന​ലെ അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​തേ സം​ഭ​വ​ത്തി​ൽ ഒ​ക്ടോ​ബ​ർ ആ​റി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടു​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണ്‍ റീ​നാ സു​ബ്ര​ഹ്മ​ണ്യ​നെ അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. 2017 ലാ​ണ് വ​ക്കാ​വി​ലെ 20 കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ​ക്ക് ക​ന​റാ ബാ​ങ്ക് ശാ​ഖ മു​ഖേ​ന 83 ല​ക്ഷം രൂ​പ വാ​യ്പ ന​ല്കി​യ​ത്.

നാ​ലാ​ൾ ഉ​ൾ​പ്പെ​ടെ ഒ​രു യൂ​ണി​റ്റി​ന് നാ​ലു ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ​യി​ൽ ഒ​രു ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് ല​ഭി​ച്ചെ​തെ​ന്നും ബാ​ക്കി മൂ​ന്നു​ല​ക്ഷം രൂ​പ കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൻ റീ​ന സു​ബ്ര​മ​ഹ്ണ്യ​നും ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന വി.​അ​നി​ൽ കു​മാ​റും കൃ​ഷി​ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്തു​ത​രാ​മെ​ന്ന പ​റ​ഞ്ഞ് വാ​ങ്ങി​യെ​ന്നും കാ​ണി​ച്ച് ത​ട്ടി​യെ​ടു​ത്തു​വെ​ന്നു​മാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​ത്.
പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ 63 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി ക​ണ്ടെ​ത്തി.

ഇ​തേ തു​ട​ർ​ന്ന് കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൻ റീ​ന സു​ബ്ര​ഹ്മ​ണ്യ​നെ അ​റ​സ്റ്റു​ചെ​യ്ത​തോ​ടെ അ​നി​ൽ​കു​മാ​റും, കു​മാ​റും ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. ചെ​യ​ർ​പേ​ഴ്സ​ന് ജാ​മ്യം ല​ഭി​ച്ച​തോ​ടെ ചൊ​വ​ഴ്ച്ച ഇ​രു​വ​രും പോ​ലീ​സ് പി​ടി​യി​ലാ​കു​ക​യാ​യി​ന്നു. ചോ​ദ്യം​ചെ​യ്യ​ലി​ൽ കു​ടും​ബ​ശ്രീ യൂ​ണി​റ്റി​ൽ നി​ന്ന് പ​ണം വാ​ങ്ങി​യ​താ​യി അ​നി​ൽ​കു​മാ​ർ സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ല​ഭി​ച്ച പ​ണം വ​സ്തു പ​ണ​യ​ത്തി​ലി​രു​ന്ന​ത് എ​ടു​ക്കാ​നും, ബാ​ങ്ക് കു​ടി​ശി​ഖ തീ​ർ​ക്കാ​നും, പോ​ളി ഹൗ​സ് കൃ​ഷി ന​ട​ത്തു​ന്ന​തി​നു​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യും ബാ​ക്കി പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ൾ​ക്കും അ​ടി​പി​ടി കേ​സു​ക​ൾ ന​ട​ത്തു​ന്ന​തി​നാ​യി ചി​ല​വ​ഴി​ച്ചു​വെ​ന്നു​മാ​ണ് അ​നി​ൽ​കു​മാ​ർ മൊ​ഴി ന​ല്കി​യി​രി​ക്കു​ന്ന​ത്.