ത​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ റോ​ഡു​ക​ളു​ടെയും പാലങ്ങളുടെയും ഉ​ദ്ഘാ​ട​നം
Friday, October 23, 2020 1:16 AM IST
ആ​ല​ത്തൂ​ർ: ത​രൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 10.91 കോ​ടി ചെ​ല​വി​ൽ പൂ​ർ​ത്തി​ക​രി​ച്ച നാ​ല് റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും 30.83 കോ​ടി ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന ര​ണ്ടു​വീ​തം റോ​ഡു​ക​ളു​ടെ​യും പാ​ല​ങ്ങ​ളു​ടെ​യും നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. മ​ന്ത്രി എ.​കെ.​ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ മു​ഖ്യാ​ഥി​തി​യാ​യി.

സം​സ്ഥാ​ന​ത്ത് റോ​ഡു​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​ത് പാ​ല​ങ്ങ​ൾ​ക്കാ​ണെ​ന്നും വ​ർ​ഷ​ങ്ങ​ളാ​യി മ​റു​ക​ര​യെ​ത്താ​ൻ യാ​ത്രാ​സൗ​ക​ര്യ​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്പോ​ൾ സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ സ്വ​പ്ന​മാ​ണെ​ന്നും മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് എ​ട്ടു​മാ​സം​കൊ​ണ്ട് നൂ​റി​ല​ധി​കം പാ​ല​ങ്ങ​ളാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. റോ​ഡു​ക​ളു​ടെ വി​ക​സ​നം പൂ​ർ​ത്തി​യാ​ക്കി വ​രി​ക​യാ​ണ്. ത​രൂ​ർ മ​ണ്ഡ​ല​ത്തി​ലെ ജ​നാ​ഭി​ലാ​ഷം മ​ന​സി​ലാ​ക്കി ഏ​റ്റ​വും ബൃ​ഹ​ത്താ​യ പ​രി​പാ​ടി​ക​ളാ​ണ് മ​ന്ത്രി എ.​കെ.​ബാ​ല​ൻ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ഴു​വ​ക്കോ​ട് ഉ​തു​ങ്ങോ​ട് വാ​ള​ക്ക​ര റോ​ഡ്, പു​ളി​നെ​ല്ലി പെ​രു​മ​ല തോ​ട്ട​ക്ക​ര റോ​ഡ്, കോ​ട്ടാ​യി വ​ലി​യ​മ്മ​ക്കാ​വ് റോ​ഡ്, കു​ഴ​ൽ​മ​ന്ദം മ​ങ്ക​ര റോ​ഡ് ആ​ൻ​ഡ് പെ​രി​ങ്ങോ​ട്ടു​കു​റി​ശി പാ​ന്പാ​ടി റോ​ഡ് എ​ന്നി​വ​യു​ടെ പൂ​ർ​ത്തീ​ക​ര​ണോ​ദ്ഘാ​ട​ന​വും അ​ണ​ക്ക​പ്പാ​റ മൂ​ട​പ്പ​ല്ലൂ​ർ റോ​ഡ്, ക​ട​വ​ണി ക​ന്പി​ക്കോ​ട് പാ​ല​ത്ത​റ റോ​ഡ്, അ​ര​ങ്ങാ​ട്ട്ക​ട​വ് പാ​ലം (കി​ഫ്ബി), തെ​ന്നി​ലാ​പു​രം പാ​ലം (കി​ഫ്ബി) എ​ന്നി​വ​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​ന​വു​മാ​ണ് ന​ട​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി, ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​ചാ​മു​ണ്ണി, കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷേ​ളി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാർ പ​ങ്കെ​ടു​ത്തു.