ജ​യി​ൽ അന്തേവാസികൾക്കു ജീ​സ​സ് ഫ്ര​ട്ടേ​ണി​റ്റിയുടെ വ​സ്ത്ര വിതരണം
Saturday, October 24, 2020 12:12 AM IST
മ​ല​ന്പു​ഴ: ജീ​സ​സ് ഫ്ര​ട്ടേ​ണി​റ്റി ജി​ല്ലാ ജ​യി​ലി​ലെ വ​നി​ത അ​ന്തേ​വാ​സി​ക​ൾ​ക്ക് പു​തു​വ​സ്ത്രം ന​ല്കി. ജ​യി​ലി​ലെ​ത്തി പ്ര​വ​ർ​ത്ത​ക​ർ ന​ല്കി​യ വ​സ്ത്ര​ങ്ങ​ൾ അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ട് മി​നി​മോ​ൾ ഏ​റ്റു​വാ​ങ്ങി. നി​ല​വി​ലു​ള്ള എ​ട്ടു വ​നി​ത ത​ട​വു​കാ​രി​ൽ മി​ക്ക​വ​രും ദീ​ർ​ഘ​കാ​ല​മാ​യി റി​മാ​ൻ​ഡി​ലാ​ണ്. കോ​വി​ഡ് കാ​ല​ത്ത് സ​ന്ദ​ർ​ശ​ക​ർ വ​രാ​ത്ത​തു​മൂ​ലം ജ​യി​ൽ ജീ​വ​ന​ക്കാ​ർ ത​ന്നെ​യാ​ണ് അ​ത്യാ​വ​ശ്യം വേ​ണ്ട വ​സ്ത്ര​ങ്ങ​ൾ ത​ട​വു​കാ​ർ​ക്ക് ന​ല്കി​യി​രു​ന്ന​ത്.

കോതകുളം റോ​ഡ് ഉ​ദ്ഘാ​ട​നം

നെന്മാറ: ടൗ​ണി​ൽ കോ​ത​കു​ളം റോ​ഡ് ന​വീ​ക​രി​ച്ച​തി​ന്‍റെ ഉ​ദ്ഘാ​ട​നം നെന്മാറ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പ്രേ​മ​ൻ നി​ർ​വ​ഹി​ച്ചു.
പു​ഷ്പ​ല​ത എം.​ആ​ർ.​നാ​രാ​യ​ണ​ൻ, സി.​പ്ര​കാ​ശ​ൻ, ഉ​ഷ ര​വീ​ന്ദ്ര​ൻ, ടി.​ജി.​അ​ജി​ത് കു​മാ​ർ, ആ​ർ.​മു​ര​ളീ​ധ​ര​ൻ, പി.​ര​മേ​ഷ്, ടി.​കെ.​ബാ​ല​കൃ​ഷ്ണ​ൻ, ര​തി​ക, ജ​യ​ന്തി, സ​ജി​ത, സ​ൽ​മാ​ൻ, മ​നോ​ജ്, ര​ഘു നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.