ക്ഷ​യ​രോ​ഗ നി​യ​ന്ത്ര​ണം: ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​നു പു​ര​സ്കാ​രം
Saturday, October 24, 2020 12:14 AM IST
പാ​ല​ക്കാ​ട്: ക്ഷ​യ​രോ​ഗ നി​യ​ന്ത്ര​ണ മി​ക​വി​ന് സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ് ന​ല്കു​ന്ന അ​ക്ഷ​യ കേ​ര​ള പു​ര​സ്കാ​രം അ​ട്ട​പ്പാ​ടി​യി​ലെ ഷോ​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​ര​സ്ഥ​മാ​ക്കി.
സം​സ്ഥാ​ന ക്ഷ​യ​രോ​ഗ സെ​ല്ലാ​ണ് പു​ര​സ്കാ​രം നി​ർ​ണ​യി​ച്ച​ത്. ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ ഒ​പ്പി​ട്ട സാ​ക്ഷ്യ​പ​ത്രം ഷോ​ള​യൂ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​രു​ണ്‍ അ​ൽ​ഫോ​ണ്‍​സ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​തി​ന രാ​മ​മൂ​ർ​ത്തി​ക്ക് കൈ​മാ​റി.
ക്ഷ​യ​രോ​ഗ​മു​ക്ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ഞ്ചു​വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് തു​ട​ർ​ച്ച​യാ​യി ഒ​രു​വ​ർ​ഷം ക്ഷ​യ രോ​ഗ​മി​ല്ലെ​ന്ന നേ​ട്ടം കൈ​വ​രി​ക്കു​ക​യും, ക്ഷ​യ​രോ​ഗം ക​ണ്ടെ​ത്തി​യ​വ​ർ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​ൽ ചി​കി​ത്സ ഇ​ട​യ്ക്കു​വ​ച്ച് നി​ർ​ത്താ​തെ മു​ന്നോ​ട്ടു​പോ​യ​തി​നു​മാ​ണ് പു​ര​സ്കാ​രം.അ​ഞ്ച് വി​ദൂ​ര ഉൗ​രു​ക​ൾ ഉ​ൾ​പ്പെ​ടെ 34 ഓ​ളം ഉൗ​രു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പ​ഞ്ചാ​യ​ത്തി​ൽ ഷോ​ള​യൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫീ​ൽ​ഡ് വി​ഭാ​ഗം ജീ​വ​ന​ക്കാ​രാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.