ര​ക്ത​സാ​ക്ഷ്യം ഗാ​ന്ധി സ്മൃ​തിമ​ണ്ഡ​പം നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു
Sunday, October 25, 2020 11:22 PM IST
അ​ക​ത്തേ​ത്ത​റ: അ​ക​ത്തേ​ത്ത​റ ശ​ബ​രി ആ​ശ്ര​മ​ത്തി​ൽ ര​ക്ത​സാ​ക്ഷ്യം ഗാ​ന്ധി സ്മൃ​തി മ​ണ്ഡ​പ​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. ഹോ​സ്റ്റ​ൽ, ഓ​ഫീ​സ് കെ​ട്ടി​ട​ങ്ങ​ളി​ൽ അ​വ​സാ​ന​ഘ​ട്ട പ്ര​വൃ​ത്തി​ക​ളാ​യ ടൈ​ൽ പാ​ക​ലാ​ണ് നി​ല​വി​ൽ ന​ട​ക്കു​ന്ന​ത്. ചു​റ്റു​മ​തി​ൽ നി​ർ​മാ​ണ​വും തു​ട​ങ്ങി. ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഹോ​സ്റ്റ​ലി​ന്‍റെ​യും നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ഒ​രേ സ​മ​യ​മാ​ണ് ന​ട​ക്കു​ന്ന​ത്. കു​ള​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണ​വും കു​ള​പ്പു​ര നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​ക്കി.
ഫെ​ബ്രു​വ​രി​യോ​ടെ ഹോ​സ്റ്റ​ൽ, ഓ​ഫീ​സ്, കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളും കു​ളം ന​വീ​ക​ര​ണ​വും പൂ​ർ​ത്തി​യാ​ക്കി കൈ​മാ​റാ​ൻ ക​ഴി​യു​മെ​ന്ന് ഹാ​ബി​റ്റ​റ്റ് ടെ​ക്നോ​ള​ജി ഗ്രൂ​പ്പ് എ​ൻ​ജി​നീ​യ​ർ മ​ണി​കു​മാ​ർ പ​റ​ഞ്ഞു.