ന​ന്ദി​യോ​ട് മേ​പ്പാ​ടം പാ​ലം പു​ന​ർ​നി​ർ​മി​ക്ക​ണം
Monday, October 26, 2020 11:32 PM IST
വ​ണ്ടി​ത്താ​വ​ളം: മൂ​ല​ത്ത​റ ഇ​ട​തു​ക​നാ​ൽ ന​ന്ദി​യോ​ട് മേ​പ്പാ​ടം റോ​ഡ് പാ​ലം ത​ക​ർ​ന്നു യാ​ത്ര അ​പ​ക​ട​ഭീ​തി​യി​ൽ. പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തെ​യും കൈ​വ​രി​ക​ൾ ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗ​ത്തെ കോ​ണ്‍​ക്രീ​റ്റ് ഇ​ള​കി വീ​ണ് തു​രു​ന്പെ​ടു​ത്ത ക​ന്പി​ക​ൾ പു​റ​ത്തേ​ക്കു ത​ള്ളി​നി​ല്ക്കു​ക​യാ​ണ്.
നി​ല​വി​ൽ കാ​ർ, ഓ​ട്ടോ, ലോ​റി​ക​ൾ മു​ത​ലാ​യ​വ പാ​ല​ത്തി​ലൂ​ടെ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ക​നാ​ലി​ൽ പൂ​ർ​ണ​തോ​തി​ൽ വെ​ള്ളം​വി​ടു​ന്പോ​ൾ പാ​ല​ത്തി​നു കു​ലു​ക്ക​മു​ണ്ടാ​കു​ന്ന​താ​യി യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. 1975 ലാ​ണ് മൂ​ല​ത്ത​റ ഇ​ട​തു ക​നാ​ൽ ക​മ്മീ​ഷ​ൻ ചെ​യ്ത​ത്. ഇ​തി​നു​ശേ​ഷം ക​നാ​ലി​ന്‍റെ​യോ പാ​ല​ത്തി​ന്‍റെ​യോ സം​ര​ക്ഷ​ണ ജോ​ലി ന​ട​ന്നി​ട്ടി​ല്ല. ക​നാ​ൽ പൂ​ർ​ണ​മാ​യി പു​തു​ക്കി​പ​ണി യാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും ത​ക​ർ​ന്ന പാ​ലം പു​ന​ർ​നി​ർ​മി​ച്ചി​ല്ല. ക​നാ​ലി​നു ഭീ​ഷ​ണി​യാ​യ മ​ര​ങ്ങ​ളി​ൽ മി​ക്ക​വ​യും മു​റി​ച്ചു​മാ​റ്റി​യി​ട്ടു​ണ്ട്. ക​നാ​ലി​ൽ സ്ലാ​ബു​ക​ൾ വീ​ണ​ഭാ​ഗ​ത്ത് കോ​ണ്‍​ക്രീ​റ്റ് ജോ​ലി​ക​ളും ന​ട​ന്നു​വ​രി​ക​യാ​ണ്. ജ​ന​വാ​സം കു​റ​ഞ്ഞ കാ​ല​ത്ത് വാ​ഹ​ന​ങ്ങ​ൾ കു​റ​വാ​യി​രു​ന്ന​തി​നാ​ൽ വീ​തി കു​റ​ഞ്ഞ രീ​തി​യി​ലാ​ണ് പാ​ല​ങ്ങ​ൾ നി​ർ​മി​ച്ച​ത്. എ​ന്നാ​ൽ മി​ക്ക വി​ടു​ക​ളി​ലും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും കാ​റു​ക​ളു​മാ​യ​തോ​ടെ ബ​ല​ക്ഷ​യ​മു​ള്ള പാ​ല​ങ്ങ​ളി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​രം ഭീ​ഷ​ണി​യി​ലാ​ണ്.