വാ​ള​യാ​ർ: ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണ​ത്തി​ൽ പു​ന​ര​ന്വേ​ഷ​ണം വേ​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ്
Monday, October 26, 2020 11:32 PM IST
പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ പെ​ണ്‍​കു​ട്ടി​ക​ളുടെ ദുരൂഹമരണത്തിൽ യ​ഥാ​ർ​ത്ഥ പ്ര​തി​ക​ളെ ക​ണ്ടെ​ത്തി ശി​ക്ഷി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യ്ക്ക് ന​ല്കി​യ വാ​ഗ്ദാ​നം യാ​തൊ​രു വി​ല​യും ന​ല്കാ​തെ ച​തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും മ​രി​ച്ച കു​ട്ടി​ക​ളു​ടെ അ​മ്മ പു​ന​ര​ന്വേ​ഷ​ണ ഉ​ത്ത​ര​വ് ഇ​റ​ങ്ങും​മു​ന്പ് കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ​താ​യും കേ​ര​ള വ​നി​ത കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു.
വ​നി​ത സെ​ല്ലി​ൽ​നി​ന്നും വ​ന്ന ര​ണ്ട് വ​നി​ത പോ​ലീ​സു​കാ​ർ കു​ട്ടി​ക​ളു​ടെ അ​മ്മ​യോ​ട് മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് വാ​ശി​പി​ടി​ച്ച​പ്പോ​ൾ മ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​ണെ​ന്ന് മൊ​ഴി ന​ല്കി​യെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​ക​ൾ തൂ​ങ്ങി​മ​രി​ച്ചു​വെ​ന്നാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും മൂ​ത്ത​മ​ക​ൾ മ​രി​ച്ച​ദി​വ​സം ഷെ​ഡി​ൽ നി​ന്നും ര​ണ്ടു​പേ​ർ ഇ​റ​ങ്ങി​പോ​കു​ന്ന​ത് ക​ണ്ടു​വെ​ന്നും ഇ​ള​യ​മ​ക​ൾ അ​മ്മ​യോ​ട് പ​റ​ഞ്ഞ മൊ​ഴി പോ​ലീ​സു​കാ​ർ രേ​ഖ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നും കു​ട്ടി​ക​ളു​ടെ അ​മ്മ പ​റ​ഞ്ഞ​താ​യി യോ​ഗം വ്യ​ക്ത​മാ​ക്കി.
പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ൻ പോ​ലീ​സ് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക​യാ​ണെ​ന്നും യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. യോ​ഗ​ത്തി​ൽ കേ​ര​ള വ​നി​ത കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മി​നി രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ഡി.​ജോ​സ​ഫ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള വ​നി​താ കോ​ണ്‍​ഗ്ര​സ്- ജേ​ക്ക​ബ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​രി​ത മോ​ഹ​ന​കു​മാ​ർ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബി​ന്ദു രാ​ജ​ൻ, ഗ്രേ​സി ജോ​സ​ഫ് പ്ര​സം​ഗി​ച്ചു.