ബ്രാ​ഞ്ച് ക​നാ​ൽ ബ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണം
Wednesday, October 28, 2020 12:02 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: തേ​ന്പാ​റ​മ​ട പ​ന്നി​പ്പെ​രു​ന്ത​ല ബ്രാ​ഞ്ച് ക​നാ​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. ര​ണ്ടാം​വി​ള​യ്ക്ക് ന​വം​ബ​റി​ൽ വ​യ​ൽ ഉ​ഴു​തു​ശ​രി​യാ​ക്ക​ണ​മെ​ങ്കി​ൽ ക​നാ​ൽ വെ​ള്ളം ആ​വ​ശ്യ​മാ​ണ്.

ബ്രാ​ഞ്ച് ക​നാ​ൽ​ബ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​നി​യും ആ​ഴ്ച​ക​ൾ വേ​ണ്ടി​വ​രും. നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ നി​ലം വൃ​ത്തി​യാ​ക്കു​ന്ന​തി​നും ഞാ​റു​ന​ടു​ന്ന​തി​നും വൈ​കി​യാ​ൽ കൊ​യ്ത്തും വൈ​കും. വെ​ങ്ക​ല​ക്ക​യം, മൂ​ല​ത്ത​റ റെ​ഗു​ലേ​റ്റ​റു​ക​ളി​ലും ജ​ല​നി​ര​പ്പ് കു​റ​വാ​ണ്.

ക​ന്പാ​ല​ത്ത​റ​യി​ൽ​നി​ന്നും മീ​ങ്ക​ര ലി​ങ്ക് ക​നാ​ലി​ൽ​നി​ന്നു​ള്ള ജ​ല​വി​ത​ര​ണ​വും നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ക​ന്പാ​ല​ത്ത​റ ഏ​രി​യി​ൽ ആ​റു​മീ​റ്റ​ർ വെ​ള്ള​മു​ണ്ടെ​ങ്കി​ലും ഇ​ട​തു​ക​നാ​ലി​ൽ ഒ​രാ​ഴ്ച ജ​ല​വി​ത​ര​ണം ന​ട​ത്താ​നേ മ​തി​യാ​കൂ. അ​ടു​ത്താ​ഴ്ച മു​ത​ൽ കി​ഴ​ക്ക​ൻ മ​ഴ​പെ​യ്താ​ലെ മൂല​ത്ത​റ ജ​ല​സം​ഭ​ര​ണ​യി​ൽ ജ​ല​നി​ര​പ്പ് കൂ​ടൂ. ഇ​ക്ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ സ​മ​യ​ത്ത് ജി​ല്ല​യി​ൽ മ​റ്റു താ​ലൂ​ക്ക് ക​ളി​ൽ മ​ഴ ല​ഭി​ച്ച് ജ​ല​സം​ഭ​ര​ണി​ക​ൾ നി​റ​ഞ്ഞി​ട്ടു​ണ്ട്. എ​ന്നാ​ൽ ചി​റ്റൂ​ർ താ​ലു​ക്കി​ൽ സ്ഥി​തി ദ​യ​നീ​യ​മാ​ണ്. പ​തി​വാ​യി പെ​യ്യു​ന്ന​തി​ന്‍റെ മൂ​ന്നി​ൽ ഒ​ന്നു മാ​ത്ര​മാ​ണ് മ​ഴ ല​ഭി​ച്ച​ത്. ത​മി​ഴ്നാ​ട് ആ​ളി​യാ​ർ വെ​ള്ളം സ​മ​യോ​ചി​ത​മാ​യി എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ ര​ണ്ടാം​വി​ള​യി​റ​ക്കു​ന്ന​തി​ന് ഒ​രു​ങ്ങു​ന്ന​ത്.