ചെ​ന്പം പൊ​റ്റ പാ​ല​ത്തി​ൽ അ​പ​ക​ട ഭീ​ഷണിയായ ​ഗ​ർ​ത്തം മൂ​ട​ണം
Wednesday, October 28, 2020 12:02 AM IST
ചി​റ്റൂ​ർ: ചെ​ന്പം പൊ​റ്റ​പ്പാ​ലം മൂ​ന്നു മൊക്കു പാ​ത​യി​ൽ ഉ​ണ്ടാ​യ ഗ​ർ​ത്തം വാ​ഹ​ന സ​ഞ്ചാ​രം അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യി​രി ക്കു​ക​യാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നി​യന്ത്ര​ണം വി​ട്ടു യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​ൽക്കു​ന്ന സം​ഭ​വ​ങ്ങ​ൾ ഇ​ട​യ്ക്കി​ടെ ന​ട​ന്നു വ​രു​ന്നു​ണ്ടു്. വ​ലി​യ വാ​ഹ​ന​ങ്ങ​ളും ഗ​ർത്ത​ത്തി​ൽ ഇ​ടി​ച്ചി​റ​ങ്ങി യ​ന്ത്ര​ത​ക​രാ​റു രാ​റു​ണ്ട്. അ​യ്യ​ൻ വി​ട്ടു​ച്ച​ള്ള പാ​ത​യി​ൽ നി​ന്നും സം​സ്ഥാ​ന പ്ര​ധാ​ന പാ​ത​യി​ലേ​ക്ക് .ക​യ​റു​ന്ന​തി​നി​ടെ സ്കൂ​ട്ട​ർ ലോ​റി​ക്ക​ടി​യിൽ​പ്പെ​ട്ട യാ​ത്ര​ക്കാ​ര​ൻ ത​ൽ​ക്ഷ​ണം മ​ര​ണ​പ്പെ​ട്ട അ​പ​ക​ടം ന​ട​ന്നി​ട്ടു​ണ്ട്.
ര​ണ്ടു ലോ​റി​ക​ൾ നേ​ർ​ക്ക് കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർമാ​ർ​ക്ക് പ​രി​ക്കേ​റ്റ അ​പ​ക​ട​വും ന​ട​ന്നി​രുന്നു. ​സ്ഥ​ല​ത്ത് വാ​ഹ​ന അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ​തോ​ടെ പൊ​തു​മ​രാ​മ​ത്ത് എ​ൻ​ജി​നി​യ​ർ ഇ​ട​പ്പെ​ട്ട് സ്ഥ​ല​ത്തു​ണ്ടാ​യിരുന്ന ഇ​ടു​ങ്ങി​യ പാ​ലം പൊ​ളി​ച്ച് വീ​തി കൂ​ടി​യ പാ​ലം നി​ർ​മ്മി​ക്കു​ക​യും ചെ​യ്തിരു​ന്നു. ഇ​തി​നു ശേ​ഷം വാ​ഹ​ന അ​പ​ക​ട ങ്ങ​ൾ കു​റ​വാ​യെ​ങ്കി​ലും ഇ​ന സ്ഥ​ല​ത്ത് ഗ​ർ​ത്ത​മു​ണ്ടാ​യ​താ​ണ് വീ​ണ്ടും അ​പ​ക​ടങ്ങ​ൾ ഉ​ണ്ടാ​വാ​നി​ട​യാ​യി​രി​ക്കു​ന്ന​ത്. സ്ഥ​ല​ത്ത് ഗ​ർ​ത്തം സു​ര​ക്ഷി​ത​മാ​യി അ​ട​ച്ച് പാ​ല​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ വേ​ഗ​ത കു​റ​ച്ചു സ​ഞ്ച​രി​ക്കാ​നു​ത​കു​ന്ന മു​ന്ന​റി​യിപ്പു ​ബോ​ർ​ഡ് സ്ഥാ​പി​ക്ക​ണ​മെ​ന്ന​താ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.