വാ​ഹ​ന​മോ​ഷ​ണ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ
Wednesday, October 28, 2020 12:04 AM IST
കൊഴിഞ്ഞാന്പാറ: നി​ര​വ​ധി അ​ന്ത​ർ​സം​സ്ഥാ​ന വാ​ഹ​ന​മോ​ഷ​ണ കേ​സി​ലെ പ്ര​തി കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ . മീ​നാ​ക്ഷി​പു​രം ഇ​ന്ദി​രാ​ന​ഗ​ർ ജി​യാ​വു​ദീ​ന്‍റെ മ​ക​ൻ അ​സൻ മു​ഹ​മ്മ​ദ് (22) ആ​ണ് ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ​ത്.
കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി നി​ര​വ​ധി ബൈ​ക്ക് മോ​ഷ​ണ കേ​സി​ലെ പ്ര​തി​യാ​യ അ​സ​ൻ മു​ഹ​മ്മ​ദി​നെ കൊ​ഴി​ഞ്ഞാ​ന്പാ​റ സ​ബ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ടു​പ്പു​ണി​യി​ൽ വെ​ച്ച​ാണ് പി​ടി​കൂ​ടി​യ​ത്. ഓ​ഗ​സ്റ്റ് 16 ന് വ​ണ്ണാ​മ​ട​യി​ലു​ള്ള പ്ര​ഗ​തി​ഷ് എ​ന്ന​യാ​ളു​ടെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന പ​ൾ​സ​ർ 220 ബൈ​ക്ക് പ്ര​തി​യും കൂ​ട്ടു​കാ​ര​ൻ ത​ൻ​സീ​റും ചേ​ർ​ന്നാ​ണ് മോ​ഷ്ടി​ച്ച​ത്. പ്ര​തി​ക​ൾ ത​മി​ഴ്നാ​ട്ടി​ൽ പ​ല ആ​ഡ​ംബര ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ ഉ​ൾ​പ്പെ​ട്ട് ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്, മോ​ഷ്ടി​ച്ച ബൈ​ക്ക് പ്ര​തി​യി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു. കൂട്ടു​പ്ര​തി​യാ​യ ത​ൻ​സീ​ർ കേ​ര​ള​ത്തി​ലും ത​മി​ഴി​നാ​ട്ടി​ലു​മാ​യി നി​ര​വ​ധി വാ​ഹ​ന​മോ​ഷ​ണ കേ​സി​ൽ പ്ര​തി​യാ​ണ്. അ​ന്വേഷ​ണ സം​ഘ​ത്തി​ൽ എ​സ്.​ഐ.​അ​ൻ​ഷാ​ദ്, എ​എ​സ്ഐ ച​ന്ദ്ര​ൻ, എ​സ് സി ​പി ഒ​മാ​രാ​യ വി​നോ​ദ്, അ​നീ​ഷ്, സു​ഭാ​ഷ്, സി.​പി.​ഒ മാ​രാ​യ രാ​മ​സ്വാ​മി, സ​ജീ​ഷ്, ഷ​മീ​ർ എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി യെ ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.