വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത റീ​ടാ​റിം​ഗ് ന​ട​ത്താ​ൻ നി​വേ​ദ​നം ന​ല്കി
Wednesday, October 28, 2020 12:04 AM IST
വ​ട​ക്ക​ഞ്ചേ​രി: ത​ക​ർ​ന്ന വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത റീ ​ടാ​റിം​ഗ് ന​ട​ത്തി വാ​ഹ​ന​ഗ​താ​ഗ​തം സു​ഗ​മ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഈ ​റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു ട​മ​ക​ൾ തൃ​ശൂ​ർ ജി​ല്ലാ ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ല്കി. ഓ​ൾ കേ​ര​ള ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ല്കി​യ​ത്.
റോ​ഡി​ലെ കു​ഴി​ക​ളും വാ​ഹ​ന​ക്കു​രു​ക്കും​മൂ​ലം സ​ർ​വീ​സ് ന​ട​ത്താ​നാ​കാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം കു​തി​രാ​ൻ ക​യ​റ്റ​ത്തി​ൽ കു​ഴി​യി​ൽ ചാ​ടി ആ​ക്സി​ൽ പൊ​ട്ടി​യ സ്വ​കാ​ര്യ ബ​സ് ദു​ര​ന്ത​ത്തി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത് ഭാ​ഗ്യം​കൊ​ണ്ടാ​ണ്.
കോ​വി​ഡ് വ്യാ​പ​ന​ഭീ​തി​യി​ൽ യാ​ത്ര​ക്കാ​രി​ല്ലാ​തെ ന​ഷ്ട​ത്തി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് ഇ​ര​ട്ട​പ്ര​ഹ​രം പോ​ലെ​യാ​ണ് റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യെ​ന്ന് ബ​സു​ട​മ​യാ​യ ന​വീ​ൻ കീ​ർ​ത്ത​നം പ​റ​ഞ്ഞു.