നീ​തി​ച​തു​രം സ​മ​രം ന​ട​ത്തി
Wednesday, October 28, 2020 12:04 AM IST
നെന്മാ​റ: വാ​ള​യാ​റി​ൽ പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളു​ടെ നീ​തി​ക്കാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നെന്മാറ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നെന്മാറ പോ​ലീ​സ് സ്റ്റേ​ഷ​നു​മു​ന്നി​ൽ നീ​തി​ച​തു​രം സ​മ​രം ന​ട​ത്തി.
വി​ധി​ദി​നം മു​ത​ൽ ച​തി​ദി​നം വ​രെ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ഏ​ഴു​ദി​വ​സം വാ​ള​യാ​റി​ലെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ വാ​ള​യാ​റി​ലെ അ​വ​രു​ടെ വീ​ട്ടി​ൽ നി​രാ​ഹാ​രം അ​നു​ഷ്ഠി​ക്കു​ക​യാ​ണ്. നി​രാ​ഹാ​ര​സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നെന്മാറ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ത്ത​ര​ത്തി​ൽ സ​മ​രം ന​ട​ത്തു​ന്ന​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ജേ​ഷ് ച​ന്ദ്ര​ൻ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് നെന്മാറ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​സോ​മ​ൻ, നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ദി​ലീ​പ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്രസി​ഡ​ന്‍റു​മാ​രാ​യ സ​ജി​ൽ നെന്മാറ, മ​നു പ്ര​സാ​ദ് പ​ല്ല​ശേ​ന, അ​ൻ​വ​ർ മു​ത​ല​മ​ട തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.