അ​ട്ട​പ്പാ​ടി​യി​ൽ കോ​ണ്‍​ഗ്ര​സ് നൂ​റി​ട​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്തി
Wednesday, October 28, 2020 12:04 AM IST
അ​ഗ​ളി: വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ർ​ഷ​ക​ർ​ക്ക് നേ​രെ ന​ട​ത്തി വ​രു​ന്ന ജ​ന​ദ്രോ​ഹ ന​ട​പ​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചും വ​ർ​ധി​ച്ചു വ​രു​ന്ന വ​ന്യ മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ടും ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ട്ട​പ്പാ​ടി​യി​ലെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലാ​യി നൂ​റി​ട​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്തി. പ​ട്ട​യ​ഭൂ​മി​യും പൊ​തു​നി​ര​ത്തു​ക​ളും പി​ടി​ച്ച​ട​ക്കി​ക്കൊ​ണ്ടു​ള്ള വ​നം​വ​കു​പ്പി​ന്‍റെ ജ​ണ്ട നി​ർ​മ്മാ​ണ​വും ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ളും നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്ന് സ​മ​ര​ക്കാ​ർ അ​വ​ശ്യ​പ്പെ​ട്ടു.
വി​വി​ധ ആവ​ശ്യ​ങ്ങ​ള​ട​ങ്ങി​യ പ്ല​ക്കാ​ർ​ഡു​ക​ൾ ക​യ്യി​ലേ​ന്തി​യാ​യി​രു​ന്നു സ​മ​രം. കോ​വി​ഡ്19 മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. അ​ട്ട​പ്പാ​ടി​യി​ൽ നി​യ​മ​ങ്ങ​ൾ മ​റി​ക​ട​ന്നു​കൊ​ണ്ട് 3500 ജ​ണ്ട​ക​ളാ​ണ് വ​നം വ​കു​പ്പ് നി​ർ​മ്മി​ക്കു​ന്ന​തെ​ന്ന് നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ആ​ദി​വാ​സി​ക​ളും ക​ർ​ഷ​ക​രും കോ​വി​ഡ്19 മാ​ന​ദ​ണ്ഡ​ങ്ങ​ളെ​നു​സ​രി​ച്ച് വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​യ​വ​സ​രം മു​ത​ലാ​ക്കി വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ കൃ​ഷി​ഭൂ​മി​ക​ൾ ജ​ണ്ട​കെ​ട്ടി പി​ടി​ച്ച​ട​ക്കു​ക​യാ​ണ്. കാ​ട്ടാ​ന​യ​ട​ക്ക​മു​ള്ള വ​ന്യ മൃ​ഗ​ങ്ങ​ൾ കൃ​ഷി​സ്ഥ​ലം ത​രി​ശാ​ക്കി​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ങ്കി​ലും അ​വ​യെ തു​ര​ത്താ​ൻ വ​നം വ​കു​പ്പ് യാ​തൊ​രു ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്നി​ല്ല. ത​ല​മു​റ​ക​ളാ​യി കു​ടി​യേ​റ്റ ക​ർ​ഷ​ക​രും ആ​ദി​വാ​സി​ക​ളും അ​ധ്വാ​നി​ച്ചു​ണ്ടാ​ക്കി​യ വി​ള​നി​ല​ങ്ങ​ൾ കാ​ട്ടാ​ന​ക​ൾ ച​വി​ട്ടി നശിപ്പിച്ചു. കു​ര​ങ്ങും പ​ന്നി​യും മാ​നും മ​യി​ലും അ​ട​ക്ക​മു​ള്ള വ​ന്യ​ജീ​വി​ക​ൾ വ​ൻ നാ​ശ​മാ​ണ് കൃ​ഷി​ത്തോ​ട്ട​ത്തി​ൽ അ​നു​ദി​നം വി​ത​ക്കു​ന്ന​ത്. വ​ന്യ മൃ​ഗ​ങ്ങ​ൾ വി​ല​സു​ന്പോ​ൾ വ​ന​പാ​ല​ക​ർ അ​ന​ങ്ങാ​പ്പാ​റ​ന​യം സ്വീ​ക​രി​ക്കു​ന്നു​വെ​ന്ന് മാ​ത്ര​മ​ല്ല ക​ർ​ഷ​ക​ഭൂ​മി​ക​ൾ ക​വ​ർ​ന്നെ​ടു​ക്കു​ക​യു​മാ​ണ് ചെ​യ്യുന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി.