കാ​ഞ്ഞി​രം-​കോ​ൽ​പ്പാ​ടം റോ​ഡ് വീ​ണ്ടും ത​ക​ർ​ന്നു
Thursday, October 29, 2020 12:31 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലൊ​ന്നാ​യ കാ​ഞ്ഞി​രം-​കോ​ൽ​പ്പാ​ടം റോ​ഡ് വീ​ണ്ടും ത​ക​ർ​ന്ന​താ​യി പ​രാ​തി. ര​ണ്ടു​കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി മാ​ത്രം ന​ട​ത്തി​യ​തി​നാ​ൽ കു​ന്നും കു​ഴി​യും നി​റ​ഞ്ഞ് മ​ഴ​പെ​യ്താ​ൽ വെ​ള്ളം ഒ​ഴു​കു​ന്ന​ത് റോ​ഡി​ലൂ​ടെ​യാ​ണ്.

്നെ​ല്ലി​പ്പു​ഴ പാ​ല​ത്തി​ന്‍റെ ത​ക​ർ​ച്ച​യി​ൽ താ​ത്കാ​ലി​ക ബൈ​പാ​സ് റോ​ഡാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഈ ​റോ​ഡ്. ത​ക​ർ​ന്നു വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും റോ​ഡി​ന്‍റെ വി​ക​സ​ന​ത്തി​ന് സ​മ​ഗ്ര​മാ​യ പ​ദ്ധ​തി വേ​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്ന് റോ​ഡ് ടാ​ർ ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ മ​ഴ വെ​ള്ള​ച്ചാ​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ വെ​ള്ള​മൊ​ന്നാ​കെ റോ​ഡി​ലൂ​ടെ ഒ​ഴു​കി റോ​ഡ് ത​ക​രു​ക​യാ​യി​രു​ന്നു. റോ​ഡി​ലെ വ​ള​വും തി​രി​വും ഉ​പ​രി​ത​ല വ്യ​തി​യാ​ന​വും​മൂ​ലം നി​ല​വി​ൽ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ന​ടു​വൊ​ടി​ക്കു​ന്ന​താ​ണ്.
കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി മൂ​ന്ന​ര​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ചി​റ​ക്ക​ൽ​പ്പ​ടി ഭാ​ഗ​ത്ത് ഇ​ൻ​റ​ർ​ലോ​ക്ക് ക​ട്ട​ക​ൾ പ​തി​ക്കു​ക​യും അ​ഞ്ച​ര​ല​ക്ഷം രൂ​പ​യ്ക്ക് റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​യും ന​ട​ത്തി. റോ​ഡ് ടാ​റിം​ഗ്, ഇ​ൻ​റ​ർ​ലോ​ക്ക് ക​ട്ട​ക​ൾ പ​തി​ക്കാ​നും മ​ഴ​വെ​ള്ള​ച്ചാ​ൽ നി​ർ​മി​ക്കാ​നു​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ്രാ​മീ​ണ റോ​ഡ് വി​ക​സ​ന​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 18 ല​ക്ഷ​വും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പു​ക​ളു​ടെ ഫ​ണ്ടു​ക​ളി​ലാ​യി 20 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
എ​ന്നാ​ൽ റോ​ഡ് ന​ല്ല​രീ​തി​യി​ൽ ടാ​ർ ചെ​യ്യു​ക​യും കോ​ൽ​പ്പാ​ടം പു​ഴ​യ്ക്കു കു​റു​കെ പു​തി​യ പാ​ലം നി​ർ​മി​ക്കു​ക​യും ചെ​യ്താ​ൽ ദേ​ശീ​യ​പാ​ത നൊ​ട്ട​മ​ല​യ്ക്കു പ​ക​ര​മു​ള്ള താ​ത്കാ​ലി​ക ബൈ​പാ​സ് റോ​ഡാ​യി റോ​ഡി​നെ ഉ​പ​യോ​ഗി​ക്കാം.

ത​ക​ർ​ന്ന ഈ ​റോ​ഡി​ലൂ​ടെ നി​ല​വി​ൽ യാ​ത്ര ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. മ​ഴ വെ​ള്ള​ച്ചാ​ലു​ക​ൾ ഉ​ണ്ടാ​ക്കി​യ​ശേ​ഷം ടാ​ർ ചെ​യ്താ​ൽ മാ​ത്ര​മേ ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​കൂ.