മാ​തൃ​ക​യാ​യി നാ​ട്ടു​ക​ൽ പോ​ലീ​സ്
Thursday, October 29, 2020 12:37 AM IST
മ​ണ്ണാ​ർ​ക്കാ​ട്: പ്ര​തി​യു​ടെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​നു​മു​ന്പ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് നാ​ട്ടു​ക​ൽ പോ​ലീ​സി​ന്‍റെ മാ​തൃ​ക. പോ​ക്സോ കേ​സി​ലാ​ണ് 13 ദി​വ​സം​കൊ​ണ്ട് പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

എ​ട​ത്ത​നാ​ട്ടു​ക​ര​യി​ൽ ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് സ്കൂ​ളി​ൽ​നി​ന്നും മാ​ർ​ക്ക് ലി​സ്റ്റ് വാ​ങ്ങി മ​ട​ങ്ങു​ക​യാ​യി​രു​ന്ന പ​തി​ന​ഞ്ചു​കാ​രി​യെ ക​ട​ന്ന് പി​ടി​ക്കു​ക​യും കാ​റി​ൽ വ​ലി​ച്ച് ക​യ​റ്റാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ പി​റ്റേ​ന്നു​ത​ന്നെ യു​വാ​വി​നെ അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. ഈ ​കേ​സി​ലാ​ണ് വേ​ഗ​ത്തി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. നേ​ര​ത്തെ സ​മാ​ന​മാ​യ കേ​സി​ൽ പ​തി​ന​ഞ്ചു ദി​വ​സം​കൊ​ണ്ട് ചാ​ലി​ശേ​രി പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​താ​ണ് നാ​ട്ടു​ക​ൽ പോ​ലീ​സ് മ​റി​ക​ട​ന്ന​ത്. നാ​ട്ടു​ക​ൽ എ​സ് ഐ ​അ​നീ​ഷ് മാ​ത്യു​വി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.