മു​ള​ഞ്ഞൂ​ർ പാ​ല​ത്തി​നു​മു​ക​ളി​ൽ തു​ട​രു​ന്ന വെ​ള്ള​ക്കെ​ട്ട് പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം
Saturday, October 31, 2020 10:37 PM IST
ഒ​റ്റ​പ്പാ​ലം: മു​ള​ഞ്ഞൂ​ർ പാ​ല​ത്തി​ന് മു​ക​ളി​ലെ തു​ട​ർ​ച്ച​യാ​യ വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​ര​മാ​യി. പാ​ല​ത്തി​ന് മു​ക​ളി​ലെ മ​ണ്ണും, ചെ​ളി​യും നീ​ക്കം ചെ​യ്താ​ണ് വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം ക​ണ്ട​ത്. ഇ​തോ​ടെ പാ​ല​ത്തി​ന് മു​ക​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ല്ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​കും.
പാ​ല​ത്തി​ന് മു​ക​ളി​ൽ വ​ശ​ങ്ങ​ളി​ൽ വ​ള​ർ​ന്ന ചെ​ടി​ക​ളും പു​ല്ലും വെ​ട്ടി​മാ​റ്റു​ക​യും ചെ​യ്തു. പാ​ല​ത്തി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ദീ​പി​ക വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. മ​ഴ​പെ​യ്താ​ൽ രൂ​പം​കൊ​ള്ളു​ന്ന വെ​ള്ള​ക്കെ​ട്ടി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തു പ​തി​വാ​യി​രു​ന്നു.
ബ​ല​ക്ഷ​യം നേ​രി​ടു​ന്ന പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ ഭാ​ഗ​മാ​യി പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഉ​ണ്ടാ​യി​രു​ന്ന വെ​ള്ള​മൊ​ഴു​കി പോ​കാ​നു​ള്ള മ​ണ്ണും ചെ​ളി​യും പു​ല്ലും നി​റ​ഞ്ഞ് അ​ട​ഞ്ഞ ദ്വാ​ര​ങ്ങ​ൾ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി.
പാ​ല​ത്തി​ന് മു​ക​ളി​ലൂ​ടെ​യു​ള്ള വാ​ഹ​ന​സ​ഞ്ചാ​രം ഇ​തോ​ടു​കൂ​ടി സു​ഗ​മ​മാ​യി. അ​ര​നൂ​റ്റാ​ണ്ടോ​ളം പ​ഴ​ക്ക​മു​ള്ള പാ​ല​മാ​ണി​ത്.
ല​ക്കി​ടി മം​ഗ​ല​ത്തെ​യും മു​ള​ഞ്ഞൂ​രി​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം മൂ​ള​ഞ്ഞൂ​ർ തോ​ടി​ന് മു​ക​ളി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്.
ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​തം സ്തം​ഭി​ക്കു​ന്പോ​ൾ പാ​ല​ക്കാ​ട്ടേ​യ്ക്ക് പോ​കാ​നു​ള്ള സ​മാ​ന്ത​ര​പാ​ത കൂ​ടി​യാ​ണി​ത്. പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ ബ​ല​ക്ഷ​യം നേ​രി​ട്ടു ത​ക​ർ​ന്ന സ്ഥി​തി​യി​ലാ​ണ്.
ഇ​തി​നും കൂ​ടി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്പോ​ൾ പാ​ല​ത്തി​ന് കു​ലു​ക്ക​മു​ണ്ടാ​കു​ന്ന​തും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മു​ള​ഞ്ഞൂ​ർ മു​ന്നൊ​രു​ക്കം ക​ണ്‍​വീ​ന​ർ കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.