പു​ന​ർജന്മത്തി​നു സ​നീ​ഷി​നോ​ടു ന​ന്ദി പ​റ​ഞ്ഞ് ശ്രീ​നി​വാ​സ​ൻ
Monday, November 23, 2020 12:10 AM IST
വ​ട​ക്ക​ഞ്ചേ​രി: സ​നീ​ഷു​മാ​യി പു​ന​ർ​ജന്മ​ത്തി​ന്‍റെ സ​ന്തോ​ഷം പ​ങ്കി​ടു​ക​യാ​ണ് പ​ത്ര ഏ​ജ​ന്‍റാ​യ പ​ഴ​യ​ന്നൂ​ർ കു​ന്ന​ത്ത​റ ക​ന്പൂ​ര​പ​റ​ന്പി​ൽ ശ്രീ​നി​വാ​സ​ൻ.​
അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ര​ക്തം വാ​ർ​ന്ന് റോ​ഡി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ന്ന ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ​രി​ച​രി​ക്കു​ക​യും സ​ഹോ​ദ​ര​പ്പൊ​ലെ സ്നേ​ഹം ന​ൽ​കു​ക​യും ചെ​യ്ത സ​നീ​ഷി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ​ക്ക് പി​ന്നി​ൽ ഈ​ശ്വ​ര​ന്‍റെ വ​ലി​യ ഇ​ട​പെ​ട​ലു​ക​ളു​ണ്ടെ​ന്നാ​ണ് ശ്രീ​നി​വാ​സ​നും കു​ടും​ബ​വും വി​ശ്വ​സി​ക്കു​ന്ന​ത്.
ഇ​തു കൊ​ണ്ട് ത​ന്നെ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ് ചെ​യ്ത് വീ​ട്ടി​ലെ​ത്തി ശ്രീ​നി​വാ​സ​ൻ ആ​ദ്യം ചെ​യ്ത​ത് കു​ടും​ബ​ത്തോ​ടെ സ​നീ​ഷി​ന്‍റെ വീ​ട്ടി​ൽ പോ​യി ത​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും വാ​ക്കു​ക​ൾ​ക്ക​തീ​ത​മാ​യ ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
അ​ന്ന് വ​ഴി​യി​ലെ ദൈ​വ​മാ​യി​രു​ന്നു സ​നീ​ഷ് എ​ന്നാ​ണ് ശ്രീ​നി​വാ​സ​ൻ പ​റ​യു​ന്ന​ത്. യ​ഥാ​സ​മ​യം സ​നീ​ഷ് ത​ന്നെ ക​ണ്ട് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ൽ ര​ക്തം വാ​ർ​ന്ന് പോ​യി ജീ​വ​ൻ ത​ന്നെ ന​ഷ്ട​പ്പെ​ടു​മാ​യി​രു​ന്നു.
ദീ​പി​ക ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ത്ര​ങ്ങ​ളു​ടെ പ​ന്ത​ലാം പാ​ടം ഏ​ജ​ന്‍റാ​യ ശ്രീ​നി​വാ​സ​ന് ക​ഴി​ഞ്ഞ മാ​സം 27 ന് ​പു​ല​ർ​ച്ചെ നാ​ലി​ന് പ്ലാ​ഴി​ക്ക​ടു​ത്ത് വെ​ച്ചാ​ണ് ബൈ​ക്ക​പ​ക​ട മു​ണ്ടാ​യ​ത്.​
റ​ബ​ർ തോ​ട്ട​ത്തി​ൽ നി​ന്നും ഒ​റ്റ​യാ​ൻ കാ​ട്ടു​പ​ന്നി റോ​ഡി​നു കു​റു​കെ ചാ​ടി ബൈ​ക്കി​ൽ ത​ട്ടി ശ്രീ​നി​വാ​സ​ൻ ത​ല​യ​ടി​ച്ച് റോ​ഡി​ൽ വീ​ണു. ഹെ​ൽ​മ​റ്റ് തെ​റി​ച്ച് പോ​യി.
നെ​റ്റി​ക്കും കൈ​കാ​ലു​ക​ൾ​ക്കും സാ​ര​മാ​യി മു​റി​വേ​റ്റ ശ്രീ​നി​വാ​സ​ന് ബോ​ധം ന​ഷ്ട​പ്പെ​ട്ടു. നെ​റ്റി​യി​ലേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വി​ൽ നി​ന്നും ര​ക്തം വാ​ർ​ന്ന് പോ​കു​ന്ന സ്ഥി​തി. ക​റു​ത്ത ഷ​ർ​ട്ടും മ​ങ്ങി​യ പാ​ന്‍റു​മാ​യി​രു​ന്നു ശ്രീ​നി​വാ​സ​ൻ ധ​രി​ച്ചി​രു​ന്ന​ത്.​
ഇ​തി​നാ​ൽ റോ​ഡ് സൈ​ഡി​ൽ ഒ​രാ​ൾ കി​ട​ക്കു​ന്ന​ത് രാ​ത്രി​യി​ൽ മ​റ്റാ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല. വാ​ഹ​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ ക​ട​ന്നു പോ​കു​ന്ന വ​ള​വോ​ടു കൂ​ടി​യ സ്ഥ​ല​ത്തി​നു പു​റ​മെ കോ​ഴി വ​ണ്ടി​ക​ൾ ചീ​റി പാ​ഞ്ഞു പോ​കു​ന്ന സ​മ​യം കൂ​ടി​യാ​ണ് പു​ല​ർ​ച്ചെ നാ​ലു് മ​ണി​നേ​രം.
ഈ ​സ​മ​യ​ത്താ​ണ് തൃ​ശൂ​ർ എ​രു​മ​പ്പെ​ട്ടി​ക്ക​ടു​ത്ത് ക​ട​ങ്ങോ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ബെ​സ്റ്റ് ഗ്രാ​നൈ​റ്റ് ക്ര​ഷ​ർ യൂ​ണി​റ്റി​ലെ ഡ്രൈ​വ​ർ, കാ​വ​ശ്ശേ​രി ക​ഴ​നി ക​ല്ലേ​പ്പു​ള്ളി​യി​ലെ പൂ​വ​ക്കോ​ട് സ്വാ​മി​നാ​ഥ​ന്‍റെ മ​ക​ൻ സ​നീ​ഷ് അ​ത് വ​ഴി ബു​ള്ള​റ്റി​ൽ എ​ത്തു​ന്ന​ത്.​പു​ല​ർ​ച്ചെ അ​ഞ്ചി​ന് ഡ്യൂ​ട്ടി​ക്ക് ക​യ​റാ​ൻ തി​ര​ക്കി​ട്ട് പോ​വു​ക​യാ​ണ് സ​നീ​ഷ്.​
ശ്രീ​നി​വാ​സ​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സ്ഥ​ലം സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​യാ​ണ്. അ​റ​വു മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന പ്ര​ദ്ദേ​ശ​മാ​യ​തി​നാ​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഇ​വി​ടെ നാ​യ്ക്ക​ളും പ​ന്നി കൂ​ട്ട​ങ്ങ​ളും നി​റ​യും.
​ശ്രീ​നി​വാ​സ​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തി​ന് ഒ​രാ​ഴ്ച മു​ന്പ് ഇ​വി​ടെ നാ​യ​കു​റു​കെ ചാ​ടി ബൈ​ക്ക് മ​റി​ഞ്ഞു ഒ​രാ​ൾ മ​രി​ച്ചി​രു​ന്നു.​
ഇ​തി​നാ​ൽ സ്ഥ​ലം അ​റി​യു​ന്ന ബൈ​ക്ക് യാ​ത്രി​ക​രെ​ല്ലാം രാ​ത്രി ശ്ര​ദ്ധി​ച്ചെ ഇ​തി​ലൂ​ടെ ക​ട​ന്നു​പോ​കു.​അ​പ​ക​ട​സ്ഥ​ലം ക​ട​ന്നു പോ​കു​ന്ന​തി​നി​ടെ ഞെ​രു​ങ്ങു​ന്ന മ​ട്ടി​ൽ മ​നു​ഷ്യ ശ​ബ്ദം പോ​ലെ സ​നീ​ഷി​ന് തോ​ന്നി. മു​ന്നോ​ട്ട് പോ​യ സ​നീ​ഷ് തി​രി​ച്ച് വ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ൽ ര​ക്തം വാ​ർ​ന്നൊ​ഴു​കി ഒ​രാ​ൾ കി​ട​ക്കു​ന്ന​ത് കാ​ണു​ന്ന​ത്.
ജോ​ലി​ക്ക് ക​യ​റേ​ണ്ട സ​മ​യ​മോ കേ​സു​ക​ളു​ടെ നൂ​ലാ​മാ​ല​ക​ളോ കോ​വി​ഡ് ഭീ​തി​യോ വ​ക​വെ​ക്കാ​തെ ര​ക്ത​ത്തി​ൽ മു​ങ്ങി കി​ട​ന്നി​രു​ന്ന ശ്രീ​നി​വാ​സ​നെ പൊ​ക്കി​യെ​ടു​ത്ത് ആ ​സ​മ​യം അ​തു​വ​ഴി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ത​ട​ഞ്ഞു നി​ർ​ത്തി പ​ഴ​യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.​
ര​ക്തം തു​ട​ച്ച് നീ​ക്കാ​നും മു​റി​വു​ക​ളി​ൽ മ​രു​ന്ന് വെ​ച്ച് കെ​ട്ടു​ന്ന​തി​നും ഒ​പ്പം നി​ന്നു.​അ​പ​ക​ട​നി​ല മാ​റി​യെ​ന്ന് ഉ​റ​പ്പാ​ക്കി ത​ന്‍റെ പേ​രും അ​ഡ്ര​സും ഫോ​ണ്‍ ന​ന്പ​റും ആ​ശു​പ​ത്രി​യി​ലേ​ൽ​പ്പി​ച്ചു. പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ക​യ​റി കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു.
ജോ​ലി​യോ മ​റ്റൊ ഇ​ല്ലാ​താ​യാ​ലും വീ​ണ്ടെ​ടു​ക്കാ​നാ​കും. എ​ന്നാ​ൽ ഒ​രാ​ളു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്പോ​ൾ ഒ​രു കു​ടും​ബ​മാ​ണ് അ​നാ​ഥ​മാ​വു​ക രാ​ത്രി​കാ​ല​ങ്ങ​ളി​ൽ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ​ക്ക് ര​ക്ഷ​ക​നാ​യി​ട്ടു​ള്ള അ​വി​വാ​ഹി​ത​നാ​യ സ​നീ​ഷ് പ​റ​യു​ന്നു.​
കൊ​പ്പ​ത്ത് സ​നീ​ഷി​ന്‍റെ സു​ഹൃ​ത്ത് ഹ​രീ​ഷ് റോ​ഡി​ലെ ഡി​വൈ​ഡ​റി​ൽ ബൈ​ക്ക് ഇ​ടി​ച്ച് വീ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ആ​രും മു​ന്നോ​ട്ട് വ​രാ​തെ ര​ണ്ട് മ​ണി​ക്കൂ​ർ ര​ക്തം വാ​ർ​ന്ന് റോ​ഡി​ൽ കി​ട​ന്ന അ​നു​ഭ​വം സ​നീ​ഷ് എ​ന്ന മ​നു​ഷ്യ​സ്നേ​ഹി​യെ വ​ല്ലാ​തെ വേ​ദ​നി​പ്പി​ക്കു​ക​യു​ണ്ടാ​യി​ട്ടു​ണ്ട്.
വി​വ​ര​മ​റി​ഞ്ഞ് താ​ൻ സ്ഥ​ല​ത്തെ​ത്തി​യാ​ണ് പി​ന്നീ​ട് കൂ​ട്ടു​ക്കാ​ര​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തെ​ന്ന് സ​നീ​ഷ് പ​റ​ഞ്ഞു.15 വ​യ​സു മു​ത​ൽ പ​ത്ര ഏ​ജ​ന്‍റാ​യി തൊ​ഴി​ൽ ചെ​യ്തു വ​രി​ക​യാ​ണ് 47 ക്കാ​ര​നാ​യ ശ്രീ​നി എ​ന്ന ശ്രീ​നി​വാ​സ​ൻ.​
പു​ല​ർ​ച്ചെ മൂ​ന്നി​ന് പ​ത്ര​വി​ത​ര​ണ​ത്തി​നാ​യി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങും.
വ​ട​ക്ക​ഞ്ചേ​രി​യി​ൽ നി​ന്നാ​ണ് പ​ത്ര​ക്കെ​ട്ടു​ക​ൾ എ​ടു​ക്കു​ക. ദി​വ​സം 100 കി​ലോ​മീ​റ്റ​റെ​ങ്കി​ലും യാ​ത്ര ചെ​യ്യ​ണം. സൈ​ക്കി​ളി​ലാ​യി​രു​ന്നു പ​ത്ര​വി​ത​ര​ണ രം​ഗ​ത്തേ​ക്കു​ള്ള തു​ട​ക്കം.