വി​എ​ഫ്പി​സി​കെ പ​ച്ച​ക്ക​റി വി​പ​ണ​ന കേ​ന്ദ്രം കാടുകയറി ന​ശി​ക്കു​ന്നു
Wednesday, November 25, 2020 10:07 PM IST
വ​ട​ക്ക​ഞ്ചേ​രി: പു​തു​ക്കോ​ട് തെ​ക്കേ​പ്പൊ​റ്റ വി​എ​ഫ് പി​സി​കെ പ​ച്ച​ക്ക​റി വി​പ​ണ​ന​കേ​ന്ദ്രം പൊ​ന്ത​ക്കാ​ടു ക​യ​റി ന​ശി​ക്കു​ന്നു. അ​നി​യ​ന്ത്രി​ത​മാ​യ കീ​ട​ബാ​ധ​യെ തു​ട​ർ​ന്ന് മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രെ​ല്ലാം പ​ച്ച​ക്ക​റി കൃ​ഷി നി​ർ​ത്തി​യ​താ​ണ് വി​പ​ണ​ന​കേ​ന്ദ്രം പൂ​ട്ടി​യി​ടാ​ൻ കാ​ര​ണ​മാ​യ​ത്.

ക​ർ​ഷ​ക​രെ​ല്ലാം ഇ​പ്പോ​ൾ പ​ച്ച​ക്ക​റി കൃ​ഷി മാ​റ്റി നെ​ൽ​കൃ​ഷി​യി​ലേ​ക്ക് മാ​റി. നെ​ല്ലി​നും കീ​ട​ബാ​ധ ശ​ല്യ​മു​ണ്ടെ​ങ്കി​ലും പി​ടി​ച്ചു​നി​ല്ക്കാ​വു​ന്ന സ്ഥി​തി​യു​ണ്ടെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി സീ​സ​ണി​ൽ പ്ര​ത്യേ​കി​ച്ച് ഓ​ണം​നാ​ളു​ക​ളി​ൽ ട​ണ്‍​ക​ണ​ക്കി​ന് പ​ച്ച​ക്ക​റി വി​ള​ഞ്ഞി​രു​ന്ന പ്ര​ദേ​ശ​മാ​യി​രു​ന്നു തെ​ക്കേ​പ്പൊ​റ്റ.

തൃ​ശൂ​ർ മാ​ർ​ക്ക​റ്റി​ൽ ഉ​ൾ​പ്പെ​ടെ വ​ലി​യ മാ​ർ​ക്ക​റ്റു​ക​ളി​ലേ​ക്കെ​ല്ലാം പ​ച്ച​ക്ക​റി ക​യ​റ്റി​പോ​യി​രു​ന്ന​ത് ഇ​വി​ടെ​നി​ന്നാ​യി​രു​ന്നു. ഓ​ണം​ദി​വ​സ​ങ്ങി​ൽ ഒ​രു​കോ​ടി​യി​ൽ​പ​രം രൂ​പ​യു​ടെ പ​ച്ച​ക്ക​റി ക​യ​റ്റി​പോ​യി​രു​ന്ന ഇ​വി​ടെ​യി​പ്പോ​ൾ പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ളൊ​ന്നും ഇ​ല്ലാ​താ​യി. തെ​ക്കേ​പ്പൊ​റ്റ, വാ​ള​ങ്കോ​ട്, ചു​ങ്കം, ഉ​ളി​കു​ത്താം​പാ​ടം, തി​രു​വ​ടി​ചു​ങ്കം, മ​ണ​പ്പാ​ടം ഭാ​ഗ​ങ്ങ​ളി​ൽ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് ഇ​രു​ന്നൂ​റി​ലേ​റെ ക​ർ​ഷ​ക​ർ പ​ച്ച​ക്ക​റി​കൃ​ഷി ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. വാ​ട​ക​കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സം​ഭ​ര​ണ​കേ​ന്ദ്രം പ​ത്തു​വ​ർ​ഷം​മു​ന്പാ​ണ് വി​എ​ഫ് പി​സി​കെ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്വ​ന്ത​മാ​യി കെ​ട്ടി​ടം നി​ർ​മി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.

നൂ​റു​ക​ണ​ക്കി​നു ക​ർ​ഷ​ക​ർ എ​ത്തി​യി​രു​ന്ന തെ​ക്കേ​പ്പൊ​റ്റ​യി​ലെ കെ​ട്ടി​ട​പ​രി​സ​ര​ത്ത് ഇ​പ്പോ​ൾ ആ​ളും ആ​ര​വ​ങ്ങ​ളു​മി​ല്ല. കെ​ട്ടി​ട​ത്തി​ന്‍റെ പി​റ​കു​വ​ശ​ങ്ങ​ളെ​ല്ലാം വ​ള്ളി​പ​ട​ർ​പ്പു​ക​ൾ ക​യ​റി ന​ശി​ക്കു​ന്ന സ്ഥി​തി​യാ​ണ്.

ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം റെ​ക്കോ​ർ​ഡ് ഉ​ത്പാ​ദ​നം ഉ​ണ്ടാ​യി​രു​ന്ന പാ​ട​ങ്ങ​ളി​ൽ എ​ന്തു​കൊ​ണ്ടാ​ണ് പ​ച്ച​ക്ക​റി വി​ള​യാ​ത്ത​തെ​ന്നു ക​ണ്ടെ​ത്താ​ൻ കൃ​ഷി​വ​കു​പ്പി​നും ക​ഴി​ഞ്ഞി​ല്ല.പ​ല​ത​വ​ണ മ​ണ്ണു​പ​രി​ശോ​ധ​ന​ക​ളും നി​രീ​ക്ഷ​ണ​വു​മെ​ല്ലാം ന​ട​ത്തി​യ​ത​ല്ലാ​തെ ഒ​ന്നും ഫ​ലം ക​ണ്ടി​ല്ല. കൃ​ഷി​വ​കു​പ്പും ക​ർ​ഷ​ക​രു​ടെ ര​ക്ഷ​യ്ക്ക് ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണ് ക​ർ​ഷ​ക​രും പ​ച്ച​ക്ക​റി കൃ​ഷി ഉ​പേ​ക്ഷി​ച്ചു.