ജി​ല്ലാ ജ​യി​ലി​ലെ ക്ഷി​പ്ര​വ​നം​ യ​ഥാ​ർ​ത്ഥ്യ​മാ​യി
Wednesday, November 25, 2020 10:07 PM IST
മ​ല​ന്പു​ഴ: മ​ല​ന്പു​ഴ​യി​ലെ പാ​ല​ക്കാ​ട് ജി​ല്ലാ ജ​യി​ലി​നു ഹ​രി​ത മേ​ലാ​പ്പ് ചാ​ർ​ത്താ​ൻ സൂ​പ്ര​ണ്ട് കെ.​അ​നി​ൽ​കു​മാ​ർ വി​ഭാ​വ​നം ചെ​യ്ത സ്വ​പ്ന പ​ദ്ധ​തി​യാ​ണ് ക്ഷി​പ്ര​വ​നം​. വേ​ഗ​ത്തി​ൽ കാ​യ്ഫ​ലം ത​രു​ന്ന ഫ​ല​വൃ​ക്ഷ​ങ്ങ​ളു​ടെ മാ​തൃ​കാ തോ​ട്ടം സ​ന്ദ​ർ​ശ​ക​ർ​ക്ക് വീ​ക്ഷി​ക്കാ​വു​ന്ന ത​ര​ത്തി​ൽ സൃ​ഷ്ടി​ക്കു​ക​യാ​ണ് പ​രി​പാ​ടി. ജ​യി​ലി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം ,പ​ക്ഷി​മൃ​ഗാ​ദി​ക​ൾ​ക്കു കൂ​ടി ആ​ഹാ​ര​മൊ​രു​ക്കു​ക എ​ന്ന വ​ലി​യ ല​ക്ഷ്യം കൂ​ടി ഈ ​പ​ദ്ധ​തി​ക്കു പി​ന്നി​ലു​ണ്ട്.​കൃ​ഷി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്ഷി​പ്ര വ​നം പ്രോ​ജ​ക്ടി​ന്‍റെ പ്രൊ​പ്പോ​സ​ൽ സ​ർ​ക്കാ​രി​ലേ​ക്കു സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

ഇ​തി​നി​ട​യി​ൽ ഭ​ക്ഷ്യ സു​ര​ക്ഷാ പ​ദ്ധ​തി​യി​ൽ കേ​ര​ള ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ർ​ഷി​ക വി​ള​ക​ളു​ടെ വൈ​വി​ധ്യ​വ​ത്ക​ര​ണം ന​ട​ത്തി ജ​യി​ൽ കൃ​ഷി പാ​ല​ക്കാ​ടി​ന്‍റെ കാ​ർ​ഷി​ക സം​സ്ക്കാ​ര​ത്തി​നു മാ​റ്റു​കൂ​ട്ടി. വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ലെ കൃ​ഷി സം​ബ​ന്ധി​ച്ച പ​രി​പാ​ടി​ക​ളി​ൽ ജ​യി​ൽ കൃ​ഷി താ​ര​മാ​യി​രു​ന്നു. ആ​കാ​ശ​വാ​ണി പോ​ലും വ​യ​ലും വീ​ടും ( ​വ​യ​ലും ജ​യി​ലും) പ​രി​പാ​ടി​യി​ൽ അ​ര മ​ണി​ക്കൂ​ർ പ്രോ​ഗ്രാം ന​ട​ത്തി.​ക​ഴി​ഞ്ഞ ദി​വ​സം ശ​ല​ഭോ​ദ്യാ​നം ആ​രം​ഭി​ച്ച​ത് തൂ​ത ത​ണ​ൽ പ​രി​സ്ഥി​തി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു.

ക്ഷി​പ്ര​വ​ന​മെ​ന്ന ആ​ശ​യ​ത്തി​ൽ ആ​കൃ​ഷ്ട​രാ​യി അ​വ​ർ ത​ന്നെ 30 വി​വി​ധ ഫ​ല​വൃ​ക്ഷ തൈ​ക​ൾ എ​ത്തി​ച്ചു.​ആ​യു​ർ ജാ​ക്ക് , വി​യ​റ്റ്നാം ഏ​ർ​ലി, ഗം​ല​സ് (മു​ള​ഞ്ഞീനില്ലാ പ്ലാ​വ് ), മു​ട്ടം വ​രി​ക്ക, ഡി​സം​ബ​ർ ഹ​ണി എ​ന്നീ പ്ലാ​വി​ന​ങ്ങ​ളും കാ​ല്​പാ​ടി , മ​ല്ലി​ക ,നീ​ല​ൻ, വെ​ങ്ക​ന​പ്പ​ള​ളി , സി​ന്ദൂ​രം തു​ട​ങ്ങി​യ മാ​വി​ന​ങ്ങ​ളു​ടെ ഗ്രാ​ഫ്റ്റ് തൈ​ക​ളും. ഗം​ഗാ​ബോ​ണ്ടം തെ​ങ്ങ് . പേ​ര, മാ​ത​ളം, എ​ഗ്ഗ് ഫ്രൂ​ട്ട്, അ​ന്പ​ഴം, സീ​ത​പ്പ​ഴം, രാ​മ​പ്പ​ഴം ,ചെ​റി,അ​രി​നെ​ല്ലി, ഇ​രു​ന്പ​ൻ പു​ളി ,ക​ശു​മാ​വ്തു​ട​ങ്ങി​യ തൈ​ക​ളും ന​ട്ടു കൊ​ണ്ട് ക്ഷി​പ്ര വ​നം ആ​രം​ഭം കു​റി​ച്ചു.​ത​ണ​ൽ പ​രി​സ്ഥി​തി കൂ​ട്ടാ​യ്മ ക​ണ്‍​വീ​ന​ർ എ​ൻ. അ​ച്യു​താ​ന​ന്ദ​ൻ, പ്ര​ബി​ൻ ഒ​റ്റ​പ്പാ​ലം, ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​ സൂ​പ്ര​ണ്ട് മു​ട്ടം വ​രി​ക്ക പ്ലാ​വി​ൻ തൈ ​ന​ട്ടു കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.