കിഴക്കഞ്ചേരി ഡിവിഷനിൽ ഇക്കുറി കടുത്ത മത്സരം
Friday, November 27, 2020 12:11 AM IST
വ​ട​ക്ക​ഞ്ചേ​രി: മ​ല​യോ​ര കു​ടി​യേ​റ്റ മേ​ഖ​ല ഉ​ൾ​പ്പെ​ടു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കി​ഴ​ക്ക​ഞ്ചേ​രി ഡി​വി​ഷ​നി​ൽ ഇ​ക്കു​റി മാ​റ്റു​ര​യ്ക്കു​ന്ന​ത് റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക​യും പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും ത​മ്മി​ലാ​ണ്. ബി​ജെ​പി​യു​ടെ ശ​ക്ത​മാ​യ സാ​ര​ഥി​യും ഒ​പ്പ​മു​ണ്ട്. കേ​ര​ള കോ​ണ്‍​ഗ്ര​സ്്( പി.​ജെ ജോ​സ​ഫ്)​ലെ സ്ഥാ​നാ​ർ​ഥി​യാ​യി കെ.​ജെ ലി​സ​മ്മ ടീ​ച്ച​റും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യി വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ് അ​നി​ത പോ​ൾ​സ​നും ബിജെ​പി സ്ഥാ​നാ​ർ​ത്ഥി​യാ​യി പ​ങ്ക​ജം നാ​രാ​യ​ണ​നു​മാ​ണ് ബ​ലാ​ബ​ലം പ​രീ​ക്ഷി​ക്കു​ന്ന​ത്.
ചെ​റു​പു​ഷ്പം സ്കൂ​ളി​ൽ കാ​യി​ക അ​ധ്യാ​പി​ക​യാ​യി ജോ​ലി ചെ​യ്ത​തി​ലൂടെ​യു​ള്ള ശി​ഷ്യ സ​ന്പ​ത്താ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ലി​സ​മ്മ ടീ​ച്ച​റു​ടെ ക​രു​ത്ത്. ഡി​വി​ഷ​നി​ലെ ഏ​ത് മൂ​ല​യി​ൽ വ​ന്നാ​ലും ടീ​ച്ച​റെ എ​ന്ന വി​ളി​ച്ച് അ​ടു​ത്തു​വ​രാ​ൻ ഒ​രു സ്ത്രീ ​പ​ട​ത​ന്നെ​യു​ണ്ട്. പാ​ല​ക്കാ​ട് രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ അം​ഗം എ​ന്ന നി​ല​യി​ലു​ള്ള വ​ലി​യ സൗ​ഹൃ​ദ വ​ല​യ​വും ടീ​ച്ച​റു​ടെ വി​ജ​യ​ത്തി​ന് പി​ൻ​ബ​ല​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. റി​ട്ട.​എ​സ്ഐ പ്ര​സാ​ദ് വ​ർ​ക്കി​യു​ടെ ഭാ​ര്യ​യാ​യ ലി​സ​മ്മ ടീ​ച്ച​ർ മം​ഗ​ലം ക​രു​വ​പ്പാ​ടം സ്വ​ദേ​ശി​നി​യാ​ണ്.
സൗ​ഹൃ​ദ വ​ല​യ​ങ്ങ​ൾ​ക്ക​പ്പു​റം ജ​ന​നേ​താ​വ് എ​ന്ന നി​ല​യി​ൽ ശ​ക്ത​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ അ​നി​ത പോ​ൾ​സ​ണ്‍. 2010 മു​ത​ൽ 2015 വ​രെ വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യും 2015 മു​ത​ൽ 2020വ​രെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യും മി​ക​വ് തെ​ളി​യി​ച്ച അ​നു​ഭ​വ പാ​ഠ​ങ്ങ​ളു​മു​ണ്ട് അ​നി​താ പോ​ൾ​സ​ണ്. ഡ​ിവി​ഷ​ൻ നി​ല​നി​ർ​ത്താ​നും ഭൂ​രി​പ​ക്ഷം ക​ഴി​ഞ്ഞ ത​വ​ണ​ത്തെ​ക്കാ​ൾ ഉ​യ​ർ​ത്താ​നും ക​ഴി​യു​മെ​ന്നാ​ണ് എ​ൽ​ഡി​എ​ഫിന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റെ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​മ്യ ഹ​രി​ദാ​സ് നേ​ടി​യ വി​സ്മ​യ വി​ജ​യ​ത്തി​ന്‍റെ ചു​വ​ടു പിടി​ച്ച് കു​തി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് യു​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ൾ ക​ണ​ക്കുകൂ​ട്ടു​ന്പോ​ൾ മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ വോ​ട്ട് നി​ല​നി​ർ​ത്തി​യാ​ണ് ഇ​തി​ന് എ​ൽ​ഡി​എ​ഫ് ത​ട​യി​ടു​ന്ന​ത്.
ക​രു​ത്തു​റ്റ സ്ഥാ​നാ​ർ​ഥി​യാ​ണ് ബി​ജെ​പി​യും രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി​യു​ടെ ആ​ല​ത്തൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന.​സെ​ക്ര​ട്ട​റി പ​ങ്ക​ജം നാ​രാ​യ​ണ​നാ​ണ് ഇ​രു​മു​ന്ന​ണി​ക​ളു​മാ​യി മാ​റ്റു​ര​ച്ച് ച​രി​ത്ര നേ​ട്ട​ത്തി​നാ​യി ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. പൊ​തു​പ്ര​വ​ർ​ത്ത​ക എ​ന്ന നി​ല​യി​ൽ പ​ങ്ക​ജ​ത്തി​ന് ഏ​റെ സ്വാ​ധീ​ന​മു​ള്ള മേ​ഖ​ല​യി​ലാ​ണ് തെ​രെ​ഞ്ഞെ​ടു​പ്പി​ന് നേ​രി​ടു​ന്ന​ത്. ബി​എം​എ​സി​ന്‍റെ ജി​ല്ലാ ഭാ​ര​വാ​ഹി കൂ​ടി​യാ​യ പ​ങ്ക​ജം റ​ബ്ബ​ർ ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​യാ​യ നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ​യും എ​ള​വ​ന്പാ​ടം ത​ച്ച​ക്കോ​ട് സ്വ​ദേ​ശി​നി​യു​മാ​ണ്. കി​ഴ​ക്ക​​ഞ്ചേ​രി, വ​ട​ക്ക​ഞ്ചേ​രി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ൾ പൂ​ർ​ണ്ണ​മാ​യും ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്തി​ലെ എ​ഴ്,എ​ട്ട്.​ഒ​ൻ​പ​ത് വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഡിവിഷൻ.