സ​ഹ​പാ​ഠി​യ്ക്ക് വീ​ടൊ​രു​ക്കാ​ൻ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യേ​ഴ്സ്
Friday, November 27, 2020 12:11 AM IST
വ​ട​ക്ക​ഞ്ചേ​രി: നി​ർ​ധ​ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് വീ​ട് നി​ർ​മ്മി​ച്ച് ന​ൽ​കാ​ൻ പ​ഴ​യ പ​ത്ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് വ​ട​ക്ക​ഞ്ചേ​രി ചെ​റു​പു​ഷ്പം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ·ാ​ർ. വീ​ട്ടി​ലേ​യും അ​യ​ൽ വീ​ടു​ക​ളി​ൽ നി​ന്നു​മു​ള്ള പ​ഴ​യ പ​ത്ര​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​ണ് കൂ​ട്ടു​ക്കാ​ർ​ക്ക് വീ​ടൊ​രു​ക്കാ​ൻ ഇ​വ​ർ കൈ​താ​ങ്ങാ​കു​ന്ന​ത്. ത​ങ്ങ​ൾ​ക്കാ​കാ​വു​ന്ന സ​ഹാ​യ​ങ്ങ​ൾ ചെ​യ്ത് എ​ല്ലാ​വ​ർ​ക്കും ഭ​വ​നം എ​ന്ന വ​ലി​യ ല​ക്ഷ്യം സാ​ക്ഷാ​ൽ​ക്ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം.
കോ​വി​ഡ് മ​ഹാ​മാ​രി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ യൂ​ണി​റ്റു​ക​ൾ​ക്ക് സ്വ​ന്ത​മാ​യി വീ​ട് നി​ർ​മ്മി​ച്ച് ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ൾ പ്രാ​യോ​ഗി​ക​മ​ല്ല എ​ന്ന​തി​നാ​ൽ എ​ൻ​എ​സ്എ​സി​ന്‍റെ ജി​ല്ലാ പ്രോ​ഗ്രാം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വീ​ടു​ക​ൾ നി​ർ​മ്മി​ക്കു​ന്ന​ത്.​ഇ​തി​നാ​യി പ​ഴ​യ സാ​ധ​ന​ങ്ങ​ൾ വി​റ്റു കി​ട്ടു​ന്ന പ​ണം യൂ​ണി​റ്റു​ക​ൾ മേ​ഖ​ല ക്ല​സ്റ്റ​റു​ക​ൾ വ​ഴി ജി​ല്ലാ ക​മ്മി​റ്റി​ക്ക് കൈ​മാ​റും. പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ഡോ.​അ​നു​ഡേ​വി​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചെ​റു​പു​ഷ്പം സ്കൂ​ളി​ൽ പ​ഴ​യ പ​ത്ര ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്.