ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ മൃ​ഗാ​ശു​പ​ത്രി​യു​ടെ മോ​ശ​മാ​യ സേ​വ​ന​ത്തി​ൽ ന​ട​പ​ടി വേണമെന്ന്
Friday, November 27, 2020 12:11 AM IST
ചി​റ്റൂ​ർ: ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​ർ സേ​വ​നം ല​ഭ്യ​മാ​ക്കി​യ​താ​യി ജ​ല​സേ​ച​ന വ​കു​പ്പു​മ​ന്ത്രി കെ. കൃ​ഷ്ണ​ൻ​കു​ട്ടി ഏ​താ​നും ദി​വ​സം മു​ൻ​പ് ഉദ്ഘാ​ട​നം ചെ​യ്ത ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​മാ​യി വ​രു​ന്ന മാ​തൃ​കാ മൃ​ഗാ​ശു​പ​ത്രി​യി​ൽ വ​ള​രെ മോ​ശ​മാ​യ രീ​തി​യി​ൽ ന​ട​ത്തി​വ​രു​ന്ന സേ​വ​ന​ത്തി​ൽ അ​ടി​യ​ന്തി​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് നാ​ട​ൻ പ​ശു സം​ര​ക്ഷ​ക​നും ജൈ​വ ക​ർ​ഷ​ക​നു​മാ​യ എ​സ്.​ഗു​രു​വാ​യൂ​ര​പ്പ​ൻ മു​ഖ്യ​മ​ന്ത്രി​ക്കും മൃ​ഗ​ക്ഷേ​മ മ​ന്ത്രി​ക്കും ജ​ല​വി​ഭ​വ മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി.

ബ​ന്ദ് ദി​ന​ത്തി​ൽ പ​ടി പൂ​ട്ടി സ്ഥ​ലം വി​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ അ​ടി​യ​ന്തി​ര കു​ത്തി​വെ​പ്പ് എ​ടു​ക്കേ​ണ്ട കാ​ള​ക്കു​ട്ടി​യു​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി ക​ന്നു​കാ​ലി​ക​ൾ​ക്കും വ​ന്ധ്യം ക​ര​ണം ചെ​യ്ത് കി​ട​ക്കു​ന്ന തെ​രു​വ് നാ​യ​ക​ൾ​ക്കും ശാ​പ​മാ​യി മാ​റി.​മൃ​ഗ സം​ര​ക്ഷ​ണ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​വേ​ണ്ട അ​ടി​യ​ന്തി​ര സ​ഹാ​യം ന​ൽ​കേ​ണ്ട മാ​തൃ​കാ മൃ​ഗാ​ശു​പ​ത്രി ഇ​ന്ന് സ​ർ​ക്കാ​രി​ന് ക​ള​ങ്ക​മാ​വു​ന്നു. കൃ​ത്യ സ​മ​യ​ത്ത് എ​ത്താ​ത്ത സീ​നി​യ​ർ മൃ​ഗ ഡോ​ക്ട​ർ​മാ​രു​ള്ള ഈ ​സ്ഥാ​പ​ന​ത്തി​ൽ വ​രു​ന്ന മൃ​ഗ സം​ര​ക്ഷ​ക​ർ​ക്ക് കൃ​ത്യ​മാ​യ ചി​കി​ത്സ കി​ട്ടു​ന്നി​ല്ല എ​ന്ന​തോ​ടൊ​പ്പം കു​ത്തി​വ​യ്പ്പി​നു​ള്ള മ​രു​ന്ന് പോ​ലും വ​ള​രെ അ​ക​ലെ​യു​ള്ള സ്വ​കാ​ര്യ മ​രു​ന്ന് ക​ട​ക​ളി​ൽ​നി​ന്ന് വ​ലി​യ വി​ല വാ​ങ്ങി ന​ൽ​കേ​ണ്ട അ​വ​സ്ഥ​യാ​ണി​പ്പോ​ഴു​ള്ള​ത്.

മാ​ത്ര​മ​ല്ല നി​ല​വി​ലെ വ​നി​താ ഡോ​ക്ട​ർ​ക്ക് മു​ൻ​പു​ണ്ടാ​യി​രു​ന്ന വ​നി​താ ഡോ​ക്ട​റു​ടെ നി​രു​ത്ത​ര​വാ​ദി​ത്ത പ​ര​മാ​യ ചി​കി​ത്സാ വി​ധി കൊ​ണ്ട് ദാ​രു​ണ​മാ​യ അ​വ​സ്ഥ​യി​ലെ​ത്തി​യ കാ​ള​ക്കു​ട്ടി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് പെ​ടാ​പ്പാ​ടു​പെ​ടു​ക​യാ​ണ് ഗു​രു​വാ​യൂ​ര​പ്പ​ൻ.​ഗി​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​ട​ൻ കാ​ള​ക്കു​ട്ടി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ഇ​തി​ന​കം ത​ന്നെ ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ ചി​ല​വാ​ക്കി​ക്ക​ഴി​ഞ്ഞു. പ​ശു​ക്ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും ഗോ ​ആ​ല​യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും തീ​റ്റ​പ്പു​ൽ വ​ള​ർ​ത്തു​ന്ന​തി​നും ആ​വ​ശ്യ​മാ​യ നി​ര​വ​ധി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന പ​ദ്ധ​തി​ക​ളൊ​ന്നും ത​ന്നെ ഇ​വി​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മ​ല്ലെ​ന്ന് മാ​ത്ര​മ​ല്ല ഒ​ന്നും ഇ​ല്ല എ​ന്ന വാ​ക്ക് മാ​ത്ര​മാ​ണ് ഇ​വി​ടെ കി​ട്ടു​ന്ന​ത്. കാ​ള​ക്കു​ട്ടി​യു​ടെ അ​വ​ശ​നി​ല​ക്ക് കാ​ര​ണ​ക്കാ​രാ​യ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​യും കാ​ള​ക്കു​ട്ടി​യു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ത്തി​നാ​വ​ശ്യ​മാ​മാ​യ ന​ട​പ​ടി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.