വ​ന്യ​ജീ​വി​ക​ളാ​ലു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങൾ നി​രീ​ക്ഷി​ക്കും
Friday, November 27, 2020 12:14 AM IST
കോ​യ​ന്പ​ത്തൂ​ർ: വ​ന്യ​ജീ​വി​ക​ളാ​ലു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളും അ​പ​ക​ട​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ൻ ആ​ൽ​ഫ, ബീ​റ്റ, ഗാ​മ എ​ന്നീ പേ​രു​ക​ളി​ൽ വ​നം വ​കു​പ്പ് മൂ​ന്ന് നി​രീ​ക്ഷ​ണ സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ചു.​പോ​ളു​വം​പ​ട്ടി വ​ന​മേ​ഖ​ല​യി​ൽ ഉ​ള്ള ഗ്രാ​മ​ങ്ങ​ളി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ര​ണ്ടു സ്ത്രീ​ക​ൾ മ​രി​ക്കു​ക​യും ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യാ​ണ് മൂ​ന്ന് പ്ര​ത്യേ​ക സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ആ​ൽ​ഫ ഗ്രൂ​പ്പി​ൽ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള മൂ​ന്നു ടീ​മു​ക​ൾ മ​ധു​ക്ക​ര മു​ള്ള​ങ്കാ​ട്, മു​ള്ള​ങ്കാ​ട്ന ര​സീ​പു​രം, ന​ര​സി​പു​രം കെ​ന്പ​ന്നൂ​ർ വ​രെ രാ​ത്രി കാ​ല​ങ്ങ​ളി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തും.
ബീ​റ്റ​യി​ലെ മൂ​ന്നു ടീ​മു​ക​ൾ കെ​ന്പ​ന്നൂ​ർ സി​ആ​ർ​പി​എ​ഫ്, സി​ആ​ർ​പി​എ​ഫ് പാ​ല മ​ലൈ, പാ​ല മ​ലൈ തോ​ലാം പാ​ള​യം വ​രെ​യും ഗാ​മ​യി​ലെ മൂ​ന്നു ടീ​മു​ക​ൾ തോ​ലം പാ​ള​യം ക​ണ്ടി​യൂ​ർ,ക​ണ്ടി​യൂ​ർ ഒ​ട​ന്തു റൈ, ​ഒ​ട​ന്തു റൈ​പു​തു​ക്കാ​ട് വ​രെ​യും പ​ട്രോ​ളിം​ഗ് ന​ട​ത്തും. ഓ​രോ ടീ​മു​ക​ളും വൈ​കു​ന്നേ​രം നാ​ലു മ​ണി മു​ത​ൽ പി​റ്റേ ദി​വ​സം ഏ​ഴു മ​ണി വ​രെ പ​ട്രോ​ളിം​ഗ് ന​ട​ത്തും. റേ​ഞ്ച​ർ​മാ​രാ​യ പ​ഴ​നി രാ​ജ, ശ​ര​വ​ണ​ൻ, ആ​ന​ന്ദ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മൂ​ന്നു ഗ്രൂ​പ്പു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ക.