ഫാ.​ഡ​ണ്‍​സ്റ്റ​ണ്‍ ഒ​ല​ക്കേ​ങ്ക​ിലി​ന്‍റെ ജന്മശ​താ​ബ്ദി ആ​ഘോ​ഷി​ച്ചു
Saturday, November 28, 2020 11:48 PM IST
പാ​ല​ക്കാ​ട്: പു​ണ്യ​ശ്ലോ​ക​ൻ ഫാ. ​ഡ​ണ്‍​സ്റ്റ​ണ്‍ ഒ​ല​ക്കേ​ങ്ക​ിലി​ന്‍റെ ജന്മശ​താ​ബ്ദി ആ​ഘോ​ഷം കോ​യ​ന്പ​ത്തൂ​ർ സി​എം​ഐ പ്രേ​ഷി​ത​സ​മൂ​ഹം ഭാ​ര​ത് മാ​ത​യി​ൽ ആ​ഘോ​ഷി​ച്ചു. രാ​വി​ലെ 9.15ന് ​ഡ​ണ്‍​സ്റ്റ​ന​ച്ച​ന്‍റെ ക​ബ​റി​ട​ത്തി​ൽ ഒ​പ്പീ​സ് ന​ട​ത്തി.

തു​ട​ർ​ന്ന് ന​ട​ന്ന ജന്മശ​താ​ബ്ദി ദി​വ്യ​ബ​ലി​യി​ൽ പ്രേ​ഷി​ത പ്ര​വി​ശ്യാ​ധി​പ​ൻ ഫാ. ​സാ​ജു ച​ക്കാ​ല​യ്ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി. ഫാ. ​ഡ​ണ്‍​സ്റ്റ​ന​ച്ച​ന്‍റെ സ​ഹോ​ദ​ര​പു​ത്ര​ൻ ഫാ. ​ജോ​ണ്‍ മ​രി​യ വി​യാ​നി സ​ഹ​കാ​ർ​മി​ക​നാ​യി.

അ​വി​ഭ​ക്ത തൃ​ശൂ​ർ ദേ​വ​മാ​താ പ്ര​വി​ശ്യാ പ്രൊ​വി​ൻ​ഷ്യാ​ൽ ഫാ. ​ഡേ​വി​സ് പ​ന​യ്ക്ക​ൽ സു​വി​ശേ​ഷ​സ​ന്ദേ​ശം ന​ല്കി. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ജന്മശ​താ​ബ്ദി​യാ​ഘോ​ഷ സ​മ്മേ​ള​നം ന​ട​ത്തി. പ്രേ​ഷി​ത പ്ര​വി​ശ്യാ​ധി​പ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. പാ​ല​ക്കാ​ട് രൂ​പ​താ​ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​എം​ഐ പ്രി​യോ​ർ ജ​ന​റാ​ൾ ഫാ. ​തോ​മ​സ് ചാ​ത്ത​ൻ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ പ്രി​യോ​ർ ജ​ന​റാ​ൾ​മാ​രാ​യി​രു​ന്ന ഫാ.​തോ​മ​സ് ഐ​ക്ക​ര, ഫാ. ​പോ​ൾ അ​ച്ചാ​ണ്ടി, ഫാ. ​ജോ​ണ്‍​മ​രി​യ വി​യാ​നി, ഫാ. ​വി​ൽ​സ​ണ്‍ ത​റ​യി​ൽ, ഫാ. ​പോ​ളി പ​യ്യ​പ്പി​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സി​എം​ഐ സ​ഭ പോ​സ്റ്റു​ലേ​റ്റ​ർ ജ​ന​റ​ലാ​യി ശു​ശ്രൂ​ഷ ചെ​യ്യു​ന്ന ഫാ. ​ചെ​റി​യാ​ൻ തു​ണ്ടു​പ​റ​ന്പി​ൽ ഡ​ണ്‍​സ്റ്റ​ണ്‍ അ​ച്ച​നെ കു​റി​ച്ചു​ള്ള ഡ​ബ്ല്യു​ഡ​ബ്ല്യു​ഡ​ബ്ല്യു.​പ്രേ​ഷി​ത​പ്രോ​വി​ൻ​സ്.​കോം/ഡ​ൻ​സ്റ്റ​ണ്‍​ഒ​ല​ക്കേ​ങ്കി​ൽ എ​ന്ന വെ​ബ് സൈ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​വി​ശ്യ​യി​ലെ വൈ​ദി​ക​ർ അ​ണി​യി​ച്ചൊ​രു​ക്കി​യ പു​ണ്യ​മ​ല​ർ എ​ന്ന ആ​ൽ​ബം ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വി​ശ്യാം​ഗ​മാ​യ ഫാ.​ടോ​ണി കൊ​ള്ള​ന്നൂ​ർ സം​വി​ധാ​നം ചെ​യ്ത ഫാ.​ഡ​ണ്‍​സ്റ്റ​ന​ച്ച​ൻ ഒ​രു പു​ണ്യ​ജന്മം എ​ന്ന എ​കാ​ങ്ക​നാ​ട​കം ഡ​ണ്‍​സ്റ്റ​ന​ച്ച​ന്‍റെ ജീ​വി​തം മ​റ്റു​ള്ള​വ​ർ​ക്ക് പ​ക​ർ​ന്നു​ന​ല്കും.

ഫാ. ​ഡ​ണ്‍​സ്റ്റ​ന​ച്ച​ന്‍റെ ജീ​വി​ത​വി​ശു​ദ്ധി വി​ളി​ച്ചോ​തു​ന്ന ഫാ. ​പോ​ളി പ​യ്യ​പ്പി​ള്ളി ര​ചി​ച്ച സെ​ക്ക​ൻ​ഡ് എ​ഡി​ഷ​ൻ സു​ന്ദ​രം സു​താ​ര്യം, ഫാ. ​വി​ൽ​സ​ണ്‍ ത​റ​യി​ൽ ര​ചി​ച്ച ദീ​ർ​ഘ​ദ​ർ​ശി, പ്ര​വി​ശ്യ​യി​ലെ വൈ​ദി​ക​രും സ​ഹോ​ദ​ര​ങ്ങ​ളും എ​ഴു​തി ത​യാ​റാ​ക്കി​യ ഉ​ള്ള​ഴ​ക് എ​ന്നീ പു​സ്ത​ക​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ൽ പ്ര​കാ​ശ​നം ചെ​യ്തു. യോ​ഗാ​ർ​ത്ഥി​ക​ളു​ടേ​യും ന​വ​സ​ന്യാ​സി​ക​ളു​ടേ​യും ക​ലാ​പ​രി​പാ​ടി​ക​ൾ സ​മ്മേ​ള​ന​ത്തി​നു ഉൗ​ഷ്മ​ള​ത പ​ക​ർ​ന്നു. പ്ര​വി​ശ്യ​ വി​കാ​ർ പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ.​ജോ​ണ്‍​സ​ൻ വ​ലി​യ​കു​ള​ത്തി​ൽ ന​ന്ദി​പ​റ​ഞ്ഞു. സ്നേ​ഹ​വി​രു​ന്നോ​ടെ ജന്മശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.