ന​ഗ​ര​ത്തി​നു​ള്ളി​ൽ അ​ഴു​ക്കു​ചാ​ൽ സ്ലാ​ബു​ക​ൾ ത​ക​ർ​ന്ന് ഭീ​ഷ​ണി
Saturday, November 28, 2020 11:52 PM IST
ഒ​റ്റ​പ്പാ​ലം: ന​ഗ​ര​ത്തി​നു​ള്ളി​ൽ അ​ഴു​ക്കു​ചാ​ലു​ക​ളു​ടെ സ്ലാ​ബു​ക​ൾ ത​ക​ർ​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി​യാ​യി. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രാ​ണ് ഇ​തു​മൂ​ലം വ​ല​യു​ന്ന​ത്. അ​ഴു​ക്കു​ചാ​ലു​ക​ൾ മൂ​ടി​യി​രു​ന്ന സ്ലാ​ബു​ക​ൾ​ക്ക് മീ​തെ ഭാ​രം​കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾ ക​യ​റി​യാ​ണ് സ്ലാ​ബു​ക​ൾ ത​ക​ർ​ന്ന​ത്.

ന​ഗ​ര​ഹൃ​ദ​യ​ത്തി​നു​ള്ളി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രും ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് പ​തി​വു കാ​ഴ്ച​യാ​ണ്. അ​ബ​ദ്ധ​ത്തി​ൽ കാ​ൽ കു​ടു​ങ്ങി​യാ​ൽ എ​ല്ലു​ക​ൾ പൊ​ട്ടു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​ല​ക്ഷ്യ​മാ​യി ന​ട​ക്കു​ന്ന​വ​രും അ​പ​ക​ട​ത്തി​ലാ​കു​ന്ന​തി​നു സാ​ധ്യ​ത ഏ​റെ​യാ​ണ്.

ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​നു​ള്ളി​ൽ ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യി സ്ലാ​ബു​ക​ൾ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത് ഗാ​ന്ധി​ജി പ്ര​തി​മ​യ്ക്കു താ​ഴെ​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്ര​യും​വേ​ഗം സ്ലാ​ബു​ക​ൾ കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കു​ക​യോ പു​തി​യ സ്ലാ​ബു​ക​ൾ നി​ര​ത്തു​ക​യോ ചെ​യ്യ​ണം.