കൊടുന്തിരപ്പുള്ളി ഡി​വി​ഷ​ൻ
Monday, November 30, 2020 12:25 AM IST
എ​ൽ​ഡി​എ​ഫ് സി​റ്റിം​ഗ് സീ​റ്റാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കൊ​ടു​ന്ത​ര​പ്പു​ള്ള ഡി​വി​ഷ​ൻ ഇ​ത്ത​വ​ണ പ​ട്ടി​ക​വ​ർ​ഗ്ഗ സം​വ​ര​ണ വാ​ർ​ഡാ​ണ്. ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും മാ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 12 ഉം ​പി​രി​യാ​രി​യി​ലെ 8ഉം ​തേ​ങ്കു​റി​ശ്ശി​യി​ലെ മൂ​ന്നും വ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് കൊ​ടു​ന്ത​ര​പ്പു​ള്ളി ഡി​വി​ഷ​ൻ. എ​ൽ​ഡി​എ​ഫി​നു വേ​ണ്ടി എം.​ശ്രീ​ധ​ര​ൻ യു​ഡി​എ​ഫി​നു​വേ​ണ്ടി എ.​ജ​യ​റാം എ​ൻ​ഡി​എ​യ്ക്കു വേ​ണ്ടി കെ.​ആ​ർ ശെ​ൽ​വ​രാ​ജ് എ​ന്നി​വ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ആ​ദി​വാ​സി ക്ഷേ​മ​നീ​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റും സ്റ്റേ​റ്റ് ക​മ്മി​റ്റി അം​ഗ​വു​മാ​ണ്.​എം.​ശ്രീ​ധ​ര​ൻ മു​ത​ല​മ​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​ഞ്ചു ത​വ​ണ വാ​ർ​ഡ് അം​ഗ​വു​മാ​യി​രു​ന്നു. സി​പി​എം പ​റ​ന്പി​ക്കു​ളം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​ണ്. അട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ്‌​ നേ​താ​വാ​ണ് ജ​യ​റാം. അ​ഗ​ളി പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്നു. അ​ട്ട​പ്പാ​ടി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ്‌​സി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ണ്. അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ലെ പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​വാ​യ കെ.​ആ​ർ ശെ​ൽ​വ​രാ​ജി​ന്‍റെ ക​ന്നി​യ​ങ്ക​മാ​ണ്.