സ​ഹോ​ദ​ര​ങ്ങ​ൾ മു​ങ്ങി​മ​രി​ച്ചു
Monday, November 30, 2020 10:46 PM IST
കോ​യ​ന്പ​ത്തൂ​ർ: കേ​ര​ളാം​പ​തി​ക്കു​ള​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ സ​ഹോ​ദ​ര​ങ്ങ​ൾ മു​ങ്ങി​മ​രി​ച്ചു. കോ​വി​ൽമേ​ട് തി​ല​ക​ർ വീ​ഥി ആ​ന​ന്ദ​ൻ (25) സ​ഹോ​ദ​ര​ൻ ഹ​രി (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.​
സ​ഹോ​ദ​രന്മാ​ർ ഇ​രു​വ​രും സു​ഹൃ​ത്ത് മ​ദ​നോ​ടൊ​പ്പം പേ​രൂ​ർ പ​ടി തു​റെ​നൊ​യ്യ​ൽ ആ​റ്റി​ൽ കു​ളി​ച്ച് ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് വ​ന്നു​കൊ​ണ്ടി​രി​ക്കെ റോ​ഡി​ൽ വെ​ച്ച് ചെ​ളി​വെ​ള്ളം ദേ​ഹ​ത്താ​യ​തി​നെ തു​ട​ർ​ന്ന് ക​ഴു​കു​ന്ന​തി​നാ​യി കേ​ര​ളാം​പ​തി​കു​ള​ത്തി​ലി​റ​ങ്ങു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ കു​ള​ത്തി​ലെ ചെ​ളി​യി​ൽ കാ​ലു കു​ടു​ങ്ങി​യ​തി​നാ​ൽ നീ​ന്ത​ല​റി​യാ​ത്ത ഇ​രു​വ​രും വെ​ള്ള​ത്തി​ൽ മു​ങ്ങി​ത്താ​ഴു​കു​യാ​യി​രു​ന്നു.

ക​ര​യ്ക്കു നി​ന്നി​രു​ന്ന മ​ദ​ൻ ഒ​ച്ച​വെ​ച്ച​തി​നെ തു​ട​ർ​ന്ന് ഓ​ടി​ക്കൂ​ടി​യ​വ​ർ ഹ​രി​യെ പു​റ​ത്തെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. നാ​ട്ടു​കാ​ർ ന​ൽ​കി​യ വി​വ​ര​ത്തെ തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ കൗ​ണ്ടം പാ​ള​യം അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ആ​ന​ന്ദ​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു.​ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.