വ്യാ​ജ​ശ​ന്പ​ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​ട്ടി​പ്പ്: ഒരുവർഷംത​ട​വും പിഴയും
Tuesday, December 1, 2020 12:08 AM IST
പാ​ല​ക്കാ​ട്: കൊ​ല്ല​ങ്കോ​ട് ഫു​ഡ് ഇ​ൻ​സ്പെ​ക്ട​റു​ടെ ഓ​ഫീ​സി​ൽ പ്യൂ​ണാ​യി ജോ​ലി ചെ​യ്തി​രു​ന്ന കെ.​ശ​ശി​കു​മാ​ർ വ്യാ​ജ​ശ​ന്പ​ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് വി​വി​ധ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വാ​യ്പ​യെ​ടു​ത്ത കേ​സി​ൽ ഒ​രു വ​ർ​ഷം ത​ട​വി​നും 6000 രൂ​പ പി​ഴ​യ​ട​യ്ക്കാ​നും ചി​റ്റൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ശി​ക്ഷി​ച്ചു. ഫു​ഡ് ഇ​ൻ​സ്പെ​ക്ട​റു​ടെ വ്യാ​ജ ഒ​പ്പി​ട്ട ശ​ന്പ​ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​ണ്ടാ​ക്കി 13 ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ഏ​ഴു ല​ക്ഷ​ത്തി​ലേ​റെ രൂ​പ വാ​യ്പ​യെ​ടു​ത്ത് തി​രി​ച്ച​ട​യ്ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കേ​സെ​ടു​ത്ത​ത്.

ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം
ത​ട​സ​പ്പെ​ടു​ത്തി​യ​തി​നു ശി​ക്ഷി​ച്ചു

പാ​ല​ക്കാ​ട്: കോ​ഴി​പ്പാ​റ സെ​യി​ൽ​ടാ​ക്സ് ചെ​ക്പോ​സ്റ്റി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന എ.​ആ​ർ ക്യാം​പി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റു​ടെ ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​വും പൊ​തു​ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും കോ​ഴി​പ്പാ​റ ച​ന്ത​പ്പേ​ട്ട​യി​ൽ പ്ര​മോ​ദ്, കു​ഞ്ചു​മേ​നോ​ൻ ച​ള്ള​യി​ൽ ശി​വ​ൻ എ​ന്നി​വ​രെ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി നാ​ല് മാ​സം ത​ട​വി​നും 3000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു.