പാ​ല​ന​യി​ൽ അ​മ്മ​യും കു​ഞ്ഞും പ​ദ്ധ​തി
Tuesday, December 1, 2020 12:08 AM IST
പാ​ല​ക്കാ​ട്: സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്ക്കു​ന്ന സ്ത്രീ​ക​ൾ​ക്ക് ഗ​ർ​ഭ​കാ​ലം മു​ത​ൽ പ്ര​സ​വം വ​രെ​യു​ള്ള ആ​രോ​ഗ്യ പ​രി​ര​ക്ഷ സൗ​ജ​ന്യ​മാ​യി ന​ല്കു​ന്ന അ​മ്മ​യും കു​ഞ്ഞും പ​ദ്ധ​തി പാ​ല​ന​യി​ൽ ആ​രം​ഭി​ക്കു​ന്ന​താ​യി ഡ​യ​റ​ക്ട​ർ ഫാ.​വാ​ൾ​ട്ട​ർ തേ​ല​പ്പി​ള്ളി സി​എം​ഐ അ​റി​യി​ച്ചു.
ഇ​ന്ന് ഉ​ച്ച​യ്ക്കുശേഷം മൂന്നിന് പാ​ല​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പാ​ല​ക്കാ​ട് രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​ല​ക്കാ​ട് ല​യ​ണ്‍​സ് ക്ല​ബ്ബ് ഏ​ർ​പ്പെ​ടു​ത്തു​ന്ന സൗ​ജ​ന്യ ഡ​യാ​ലി​സി​സ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും വൃ​ക്ക രോ​ഗി​യാ​യ പ്ര​കാ​ശ​ന്‍റെ ചി​കി​ത്സ ചി​ല​വു​ക​ൾ പാ​ല​ന ആ​ശു​പ​ത്രി ഏ​റ്റെ​ടു​ത്തു​കൊ​ണ്ടു​ള്ള പ്ര​ഖ്യാ​പ​ന​വും ഉ​ണ്ടാ​വും.
കോ​യ​ന്പ​ത്തൂ​ർ ലി​റ്റി​ൽ ഫ്ല​വ​ർ ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ജു ചി​രി​യ​ങ്ക​ണ്ട​ത്ത് സി​എം​ഐ​യും പാ​ല​ക്കാ​ട് ജെ​യ്ക്രി​സ്റ്റോ പ്രൊ​വി​ൻ​ഷ്യ​ൽ സി.​ലി​യോ​ണി സി​എം​സി​യും ര​ണ്ട് പു​തി​യ ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ൾ ച​ട​ങ്ങി​ൽ വ​ച്ച് പാ​ല​ന​യ്ക്ക് കൈ​മാ​റും.