മീനാക്ഷിപുരം ഡിവിഷൻ
Tuesday, December 1, 2020 12:10 AM IST
ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ. പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ 18 വാ​ർ​ഡു​ക​ളും എ​രു​ത്തേ​ന്പ​തി​യി​ലെ 14 വാ​ർ​ഡു​ക​ളും വ​ട​ക​ര​പ്പ​തി​യി​ലെ എ​ട്ടു​വാ​ർ​ഡു​ക​ളും കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ലെ അ​ഞ്ചു വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മീ​നാ​ക്ഷി​പു​രം ഡി​വി​ഷ​ൻ.
ക​ഴി​ഞ്ഞ ത​വ​ണ ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന മാ​ധു​രി പ​ത്മ​നാ​ഭ​നാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. മ​ഹി​ളാ ജ​ന​താ- എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​ണ്. എ​രു​ത്തേ​ന്പ​തി മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യ സി. ​വി​ജ​യ​കു​മാ​രി​യാ​ണ് യു​ഡി​എ​ഫി​നാ​യി മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. ക​ഴി​ഞ്ഞ ത​വ​ണ ചി​റ്റൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്നു. മ​ഹി​ളാ മോ​ർ​ച്ച ചി​റ്റൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യ എം. ​മു​രു​കാം​ബാ​ളാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. ര​ണ്ടാം​വ​ട്ട​മാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കു മ​ത്സ​രി​ക്കു​ന്ന​ത്. സി​പി​എ​മ്മി​നും കോ​ണ്‍​ഗ്ര​സി​നു​മൊ​പ്പം ജ​ന​താ​ദ​ൾ- എ​സി​നും നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള​താ​ണ് ഡി​വി​ഷ​ൻ.