ത​ളി​ക​ക്ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ൽ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ദ്രുതഗതിയിൽ
Wednesday, December 2, 2020 12:28 AM IST
മം​ഗ​ലം​ഡാം: ക​ട​പ്പാ​റ​ക്ക​ടു​ത്ത് വ​ന​ത്തി​ന​ക​ത്തെ ത​ളി​ക​ക്ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ൽ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. 40 വീ​ടു​ക​ളാ​ണ് ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മ്മി​ക്കു​ന്ന​ത്.
വി​ജ​യ​ൻ , രാ​ജ​ഗോ​പാ​ല​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, വേ​ലു​ണ്ണി, പൊ​ന്ന​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളു​ടെ ത​റ പ​ണി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം പൂ​ർ​ത്തി​യാ​യി. കോ​ള​നി​യു​ടെ പ​ല ഭാ​ഗ​ത്താ​യി​ട്ടാ​ണ് ഇ​ത്ര​യും വീ​ടു​ക​ൾ നി​ർ​മ്മി​ക്കു​ന്ന​ത്.

57 കു​ടും​ബ​ങ്ങ​ൾ കോ​ള​നി​യി​ൽ ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. പു​തി​യ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള വീ​ട് നി​ർ​മ്മാ​ണം പി​ന്നീ​ട് ന​ട​ക്കും. 420 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ലാ​ണ് 40 വീ​ടു​ക​ൾ പ​ണി​യു​ന്ന​ത്. സി​റ്റൗ​ട്ട്, ഹാ​ൾ, ര​ണ്ട് ബെ​ഡ്റൂം എ​ന്ന രീ​തി​യി​ലാ​ണ് മു​റി​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഒ​രു വീ​ടി​ന് 7.20 ല​ക്ഷം രൂ​പ പ്ര​കാ​രം 40 വീ​ടു​ക​ൾ​ക്ക് 288 ല​ക്ഷം രൂ​പ​യാ​ണ് പ​ട്ടി​ക​വ​ർ​ഗ്ഗ വി​ക​സ​ന ക്ഷേ​മ വ​കു​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

വീ​ട് നി​ർ​മ്മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ക​രി​ങ്ക​ല്ല് പ്രാ​ദേ​ശി​ക​മാ​യി ത​ന്നെ ക​ണ്ടെ​ത്തു​ന്ന​തി​നൊ​പ്പം പു​റ​മെ നി​ന്നും കൊ​ണ്ടു​വ​രു​ന്നു​ണ്ട്. ചി​ല വീ​ടു​ക​ളു​ടെ ത​റ​ക​ളി​ൽ ഉ​റ​പ്പു കു​റ​ഞ്ഞ ക​ല്ല് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി പ​റ​യു​ന്നു. വീ​ടു​ക​ളു​ടെ ത​റ​ക​ൾ​ക്കു​ള്ള ചാ​ല് നി​ർ​മ്മാ​ണം മു​ത​ൽ പ​രി​ശോ​ധ​ന​ക​ളും നി​രീ​ക്ഷ​ണ​ങ്ങ​ളും വേ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. അ​ത​ല്ലെ​ങ്കി​ൽ 10 വ​ർ​ഷം മു​ന്പ് വീ​ടു​ക​ൾ നി​ർ​മ്മി​ച്ച മ​ട്ടി​ൽ ര​ണ്ടു മൂ​ന്നു വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ വീ​ടു​ക​ൾ ത​ക​രു​ന്ന സ്ഥി​തി ഉ​ണ്ടാ​കും.