കോ​ളജി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
Wednesday, December 2, 2020 12:29 AM IST
പാ​ല​ക്കാ​ട്: കു​ഴ​ൽ​മ​ന്ദം മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ പോ​ളി​ടെ​ക്നി​ക് കോ​ളേ​ജി​ൽ സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് ത്രി​വ​ത്സ​ര ഡി​പ്ലോ​മ കോ​ഴ്സി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​നാ​യി താ​ത്ക്കാ​ലി​ക ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്നു. വെബ്സൈ റ്റിൽ ​അ​പേ​ക്ഷി​ക്കാ​ത്ത​വ​ർ​ക്കും അ​പേ​ക്ഷി​ച്ച് അ​ഡ്മി​ഷ​ൻ ല​ഭി​ക്കാ​ത്ത​വ​ർ​ക്കും ര​ജി​സ്റ്റ​ർ ചെ​യ്യാം. താ​ൽ​പ​ര്യ​മു​ള്ള​വ​ർ ഇന്നു വൈ​കീ​ട്ട് നാ​ലി​ന​കം ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി നേ​രി​ട്ടെ​ത്തി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍ 04922 272900.

യു​ഡി​എ​ഫ്
ക​ണ്‍​വ​ൻ​ഷ​ൻ

വ​ട​ക്ക​ഞ്ചേ​രി: യു​ഡി​എ​ഫ് വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​അ​ര​വി​ന്ദാ​ക്ഷ​ൻ​മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കെ.​ജി.​എ​ൽ​ദോ, പാ​ള​യം പ്ര​ദീ​പ്, എ​ൻ.​അ​ശോ​ക​ൻ, കെ.​രാ​മ​കൃ​ഷ്ണ​ൻ, ഗ​ഫൂ​ർ മു​ട​പ്പ​ല്ലൂ​ർ, എം.​സു​രേ​ഷ് കു​മാ​ർ, സ​ലാം വ​ണ്ടാ​ഴി, പി.​കെ. പ​ഴ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വ​ട​ക്ക​ഞ്ചേ​രി: പു​തു​ക്കോ​ട് യു​ഡി​എ​ഫ് ക​ണ്‍​വെ​ൻ​ഷ​ൻ ന​ട​ത്തി. ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​സ് മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ ക​ള​ത്തി​ൽ അ​ബ്ദു​ള്ള മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നേ​താ​ക്ക​ളാ​യ വി.​അ​യ്യ​പ്പ​ൻ, വി.​പി മു​ത്തു, പി.​എം. അ​ബ്ബാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഡി​പ്ലോ​മ കോ​ഴ്സ്

പാ​ല​ക്കാ​ട്: കെ​ൽ​ട്രോ​ണി​ൽ റീ​ട്ടെ​യി​ൽ ആ​ന്‍റ് ലോ​ജി​സ്റ്റി​ക്സ് മാ​നേ​ജ്മെ​ന്‍റ്, ലോ​ജി​സ്റ്റി​ക്സ് ആ​ന്‍റ് സ​പ്ലൈ​ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ്, ഗ്രാ​ഫി​ക്സ് ആ​ന്‍റ് ഡി​ജി​റ്റ​ൽ ഫി​ലിം മേ​ക്കിം​ഗ് ടെ​ക്നി​ക്സ് എ​ന്നീ പ്രൊ​ഫ​ഷ​ണ​ൽ ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫോ​ണ്‍ 0491 2504599, 9847412359.