ജെഎസ്എസ് ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണം
Wednesday, December 2, 2020 12:32 AM IST
പാ​ല​ക്കാ​ട്: ജ​ൻ ശി​ക്ഷ​ൻ സ​ൻ​സ്ഥാ​ൻ ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണം ജി​ല്ല​യി​ൽ എ​സ്എ​സ് സ്കൂ​ൾ ഓ​ഫ് നേ​ഴ്സിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ചു. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് ജി​ല്ലാ വ​നി​ത ശി​ശു​വി​ഭാ​ഗം ആ​ശു​പ​ത്രി​യു​ടെ ഭാ​ഗ​മാ​യ ഐ​സി​ടി​സി വി​ഭാ​ഗ​വു​മാ​യി ചേ​ർ​ന്ന് എ​യ്ഡ്സ് വി​ഷ​യ​ത്തി​ൽ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. ല​യ​ണ്‍​സ് ക്ല​ബ് ഇ​ന്‍റ​ർ​ന​ഷ്ണ​ലി​ന്‍റെ പ​ാല​ക്കാ​ട് ജി​ല്ല 318-ഡി ​വി​ഭാ​ഗം ചെ​യ​ർ​മാ​നും ജോ​യ്ന്‍റ് ക്യാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യ ല​യ​ണ്‍ വി ​രാ​മ​ച​ന്ദ്ര​ൻ എം ​ജെഎ​ഫ് പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. ജ​ൻ ശി​ക്ഷ​ൻ സ​ൻ​സ്ഥാ​ൻ
പാ​ല​ക്കാ​ട് ജി​ല്ലാ ഡ​യ​റ​ക്ട​ർ സി​ജു​മാ​ത്യു അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചപ​രി​പാ​ടി​യി​ൽ എ​സ്എ​സ് സ്കൂ​ൾ ഓ​ഫ് നേ​ഴ്സിം​ഗ് പ്രി​ൻ​സി​പ്പാ​ൾ ആ​ർ.​ശി​വ​ദാ​സ​ൻ, ശ്രീ​മ​തി സു​നി​ത ശി​വ​ദാ​സ​ൻ, വി​ജ​യ​കു​മാ​ര​ൻ, ഭാ​ര​തി എ​ന്നി​വ​ർ സം​സാ​രി​ച്ചു.​പാ​ല​ക്കാ​ട് ജി​ല്ല​യു​ടെ വ​നി​ത ശി​ശു​വി​ഭാ​ഗം ആ​ശു​പ​ത്രി ഐ​സി​ടി​സി കൗ​ണ്‍​സി​ല​ർ പി.​എ​സ്.​ശ്രീ​ന ​എ​യ്ഡ്സ് ബോ​ധ​വ​ത്ക്ക​ര​ണ സെ​മി​നാ​ർ ന​യി​ച്ചു.ജെഎസ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ വൈ​ശാ​ഖ്, ലൂ​യി​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.