ചെമ്മലപ്പടി–മലയിടംതുരുത്ത് റോഡ് വികസനം തുടങ്ങി
Tuesday, July 26, 2016 1:38 PM IST
കിഴക്കമ്പലം: ട്വന്റി 20 യുടെയും കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തിവരുന്ന വികസന പരിപാടിയുടെ ഭാഗമായി ചെമ്മലപ്പടി–മലയിടംതുരുത്ത് റോഡ് നവീകരണ ജോലി ആരംഭിച്ചു. ആരംഭഘട്ടത്തിൽ റോഡിന്റെ വീതികൂട്ടൽ പ്രവർത്തനത്തിനാണ് തുടക്കം കുറിച്ചത്. നിലവിലുള്ള എട്ടു മീറ്ററിൽ നിന്ന് 11 മീറ്ററിലേക്കാണ് മാറ്റുന്നത്. ട്വന്റി 20 ചീഫ് കോ–ഓർഡിനേറ്റർ സാബു എം.ജേക്കബ്, ഫാ. കുളങ്ങാടിൽ ജോൺ, പ്രസിഡന്റ് കെ.വി. ജേക്കബ്, ജിൻസി ബിജു, ചിന്നമ്മ പൗലോസ്, എം.വി. ജോർജ്, സീന റെജി, രശ്മി ടീച്ചർ, മറിയാമ്മ ജോൺ, കിഴക്കമ്പലം പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Loading...