ജന്മദിനാഘോഷം
Friday, August 26, 2016 11:15 AM IST
മുണ്ടക്കയം: വർഗീയതയെ ചെറുക്കുക നവോത്ഥാന നായകരിലൂടെ എന്ന മുദ്രാവാക്യം ഉയർത്തി അഖില കേരള ചേരമർഹിന്ദു മഹാസഭ കാഞ്ഞിരപ്പള്ളി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ അയ്യൻകാളിയുടെ 154ാമത് ജന്മദിനത്തോടനുബന്ധിച്ച് 28ന് ഉച്ചകഴിഞ്ഞ് രണ്ടിന് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സെമിനാർ നടക്കും. മഹാത്മ അയ്യൻകാളി കേരള ചരിത്രത്തിൽ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ജില്ലാ പഞ്ചായത്ത് അംഗം കെ.രാജേഷ് ഉദ്ഘാടനം ചെയ്യും. സംസ്‌ഥാന ജനറൽ സെക്രട്ടറി എ.കെ. സജീവൻ മുഖ്യപ്രഭാഷണവും ചേരമർ വോയ്സ് എഡിറ്റർ സുനിൽ ടി. രാജ് വിഷയാവതരണവും നടത്തും. നൗഷാദ് വെംബ്ലി, കെ.സി. സുരേഷ്, ഇ.വി. തങ്കപ്പൻ, സാജി കട്ടപ്പുറം, രാജേഷ് കെ. രാജ്, കെ.കെ. സരസൻ എന്നിവർ പ്രസംഗിക്കും. കൊക്കയാർ ഗ്രാമപഞ്ചായത്ത് നിയുക്‌ത പ്രസിഡന്റ് നെച്ചൂർ തങ്കപ്പൻ, എകെസിഎച്ച്എംഎസ് സംസ്‌ഥാന പ്രസിഡന്റ് പി.ഡി. ദിലീപൻ എന്നിവർക്ക് സ്വീകരണം നൽകും.

മുണ്ടക്കയം: ബിഎസ്പി പൂഞ്ഞാർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 28ന് അയ്യൻകാളി ജന്മദിനാഘോഷം നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് ബിഎസ്എം കോളജ് ഹാളിൽ നടക്കുന്ന പരിപാടിയിൽ നിയോജക മണ്ഡലം പ്രസിഡന്റ് കെ.കെ. തങ്കപ്പൻ അധ്യക്ഷത വഹിക്കും. ഡോ. രാജൻ ബാബു ഉദ്ഘാടനം ചെയ്യും. വിവിധ സംഘടന ഭാരവാഹികളായ വിജയകുമാർ, പി.വി. സോമൻ, ടി.ജെ. എബ്രഹാം, തമ്പി കാവുമ്പടം, എൻ.എം. എംഗത്സ്, പി.ജെ. ജയരാജ്, ടി.ജെ. കുഞ്ഞൂഞ്ഞ്, ജയദേവൻ രാജമുടി, ടി.വി. വർഗീസ്, ആൻസി ജോർജ്, പി.പി. തങ്കച്ചൻ, ഇ.എസ്. സിബി, എ.ജെ. ചാൾസ് എന്നിവർ പ്രസംഗിക്കും. ബിഎസ്എം പയനിയർ കോളജ് പ്രിൻസിപ്പൽ പി.പി. ജോഷി ക്ലാസെടുക്കും.
Loading...