ബൈക്ക് ലോറിയ്ക്കടിയിൽപെട്ട് പോസ്റ്റുമാൻ മരിച്ചു
Friday, August 26, 2016 4:20 PM IST
നെടുമങ്ങാട് :ബൈക്ക് ലോറിയ്ക്കടിയിൽപെട്ട് ബൈക്ക് യാത്രികനായ പോസ്റ്റുമാൻ മരിച്ചു. പുതുക്കുളങ്ങര കന്യാരുപാറ മുതലക്കുഴി പുത്തൻവീട്ടിൽ ശശികുമാർ (54) ആണു മരിച്ചത്. നെടുമങ്ങാട് പൂവത്തൂർ പോസ്റ്റോഫീസിലെ പോസ്റ്റുമാനായിരുന്നു .

വെള്ളിയാഴ്ച രാവിലെ 11 മണിയോടെ നെടുമങ്ങാട് –തിരുവനന്തപുരം റോഡിൽ അഴിക്കോടായിരുന്നു അപകടം. നെടുമങ്ങാട് നിന്നും തിരുവനന്തപുരത്തേയക്ക് പോവുകയായിരുന്ന ശശികുമാറിന്റെ ബൈക്കിൽ എതിരെ വന്ന ലോറി ഇടിയ്ക്കുകകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയ്ക്കടിയിൽപെട്ട ഇദ്ദേഹത്തിന്റെ ശരീരത്തിൽ കൂടി പിൻചക്രം കയറിയിറങ്ങി. അരുവിക്കര പോലീസ് സ്‌ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.