പാരിപ്പള്ളി കൊടിമൂട്ടിൽ ക്ഷേത്രത്തിൽ ലക്ഷദീപം
Saturday, December 24, 2016 1:01 PM IST
പാരിപ്പള്ളി: കൊടിമൂട്ടിൽ ഭദ്രകാളീ ക്ഷേത്രത്തിൽ മണ്ഡല പൂജാദിവസമായ നാളെ ഭക്‌തിസാന്ദ്രമായ ലക്ഷദീപം തെളിയിക്കൽ ചടങ്ങ് നടക്കും. ത്രിസന്ധ്യയിൽ ലക്ഷദീപം തെളിയിച്ച് ചടങ്ങ് നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി മാനേജിംഗ് ട്രസ്റ്റി കെ.ശിവദാസൻ, വൈസ് പ്രസിഡന്റ് ബി.രവീന്ദ്രൻ, സെക്രട്ടറി എം.സനീഷ് എന്നിവർ അറിയിച്ചു.

ലക്ഷദീപാരാധനയുടെ മഹത്വം വിളിച്ചോതി ചടങ്ങിൽ ്പങ്കെടുക്കാൻ നിരവധി ഭക്‌തരാണ് 26ന് ക്ഷേത്രത്തിലെത്തുന്നത്. ഓരോ ഭക്‌തകുടുംബത്തിൽ നിന്നുള്ള എല്ലാ അംഗങ്ങളുടേയും പേരിൽ ഓരോ വിളക്ക് തെളിയിക്കുന്നതാണ് ചടങ്ങ്.

ചടങ്ങ് തുടങ്ങുന്നതോടെ ക്ഷേത്ര പരിസരം പ്രഭാപൂരിതമാകുകയും കണ്ണിനും മനസിനും ഒരുപോലെ ഭക്‌തിയുടെ പരമാനന്ദം നൽകുകയും ചെയ്യും. ദേവിയുടെ പ്രീതി ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഈ ചടങ്ങിന് ഒരു കൂപ്പണിന് പത്ത് രൂപയും കുടുംബ വിളക്കിന് നൂറു രൂപയുമാണ്.